ADVERTISEMENT

എ) ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 19നു രാത്രി 11.59 വരെയാണ്. ഓൺലൈൻ പരീക്ഷ ജൂൺ 9ന് തൃശൂർ, കോഴിക്കോട് അടക്കം കേന്ദ്രങ്ങളിൽ.
എംഎഡ് സ്പെഷൽ എജ്യുക്കേഷൻ പ്രോഗ്രാമിന്റെ എൻട്രൻസ് തീയതി പിന്നീടേ അറിയിക്കൂ. മാത്രമല്ല, ബിഎഡ് / എംഎഡ് സ്പെഷൽ എജ്യുക്കേഷൻ പ്രോഗ്രാമുകളുടെ ഓഫ്‌ലൈൻ അപേക്ഷ ജൂൺ 30 വരെ സ്വീകരിക്കുകയും ചെയ്യും. എൻട്രൻസില്ലാത്ത പ്രോഗ്രാമുകളുടെ അപേക്ഷ ഹാർഡ് കോപ്പിയാക്കി ഡയറക്ടറുടെ പേരിൽ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിക്കണം.

1. ബിഎഎസ്എൽപി (ബാച്‌ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വിജ് പതോളജി): മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, സൈക്കോളജി എന്നിവയിൽ 3 വിഷയങ്ങൾ ഐച്ഛികമായി 50% മാർക്കോടെ പ്ലസ്ടു വേണം. പട്ടികവിഭാഗം 45%. 4 വർഷം, 80 സീറ്റ്, പ്രതിമാസ സ്റ്റൈപൻഡ് 800 രൂപ.
2. എംഎസ്‍സി ഓഡിയോളജി / സ്പീച്ച് ലാംഗ്വിജ് പതോളജി: 55% മാർക്കോടെ ബിഎഎസ്എൽപി അഥവാ ബിഎസ്‌സി (സ്പീച്ച് ആൻഡ് ഹിയറിങ്) വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു 50%. 2 വർഷം, 44 സീറ്റ് വീതം. പ്രതിമാസ സ്റ്റൈപൻഡ് 1300 രൂപ.
3. എംഎഡ് സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്): 50% മാർക്കോടെ ബിഎഡ് സ്പെഷൽ എജ്യുക്കേഷൻ (എച്ച്ഐ) അടക്കം യോഗ്യതകൾ. 2 വർഷം, 20 സീറ്റ്, പ്രതിമാസ സ്റ്റൈപൻഡ് 650 രൂപ.
ബി) എൻട്രൻസ് ടെസ്റ്റില്ലാത്ത പ്രോഗ്രാം. ബിഎഡ് സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്): 50% മാർക്കോടെ ബാച്‌ലർ അഥവാ മാസ്റ്റർ ബിരുദം വേണം. എൻജിനീയറിങ്, ടെക്നോളജി, മാത്‌സ് ബിരുദങ്ങളെങ്കിൽ 55%. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5%.ഇളവുണ്ട്. യോഗ്യതാപരീക്ഷയിലെ മാർക്കു നോക്കി സിലക്‌ഷൻ. 2 വർഷം, 20 സീറ്റ്, പ്രതിമാസ സ്റ്റൈപൻഡ് 400 രൂപ.
സി) റീഹാബിലിറ്റേഷൻ കൗൺസിൽ എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനം. ആർസിഐ നടത്തുന്ന ‘ഓൾ ഇന്ത്യ ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്’ (AIOAT) വഴി സിലക്‌ഷൻ ഏർപ്പെടുത്തിയിട്ടുള്ള 3 ഡിപ്ലോമ പ്രോഗ്രാമുകളും ഇവിടെയുണ്ട്. കോഴ്സ് ദൈർഘ്യം ഒരു വർഷം വീതം. 50% എങ്കിലും മാർക്കോടെ പ്ലസ്ടു യോഗ്യതയുള്ളവർക്കു പ്രവേശനം. AIOAT ഫലം വന്നിട്ടായിരിക്കും ഡിപ്ലോമ പ്രവേശനം. പ്രതിമാസ സ്റ്റൈപൻഡ് 250 രൂപ.
1. ഡിപ്ലോമ ഇൻ ഹിയറിങ് എയ്ഡ് ആൻഡ് ഇയർ മോൾഡ് ടെക്നോളജി:30 സീറ്റ്
2. ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്): 30 സീറ്റ്.
3. ഡിപ്ലോമ ഇൻ ഹിയറിങ്, ലാംഗ്വിജ് ആൻഡ് സ്പീച്ച് (വിഡിയോ വഴി): മൈസൂരുവിൽ 30 സീറ്റ്. പുറമേ, ഓരോ സ്റ്റഡി സെന്ററിലും 28 സീറ്റ്.
പിജി ഡിപ്ലോമ – ഓഡിറ്ററി വെർബൽ തെറപ്പി, പിഎച്ച്ഡി (എസ്എൽപി, ഓഡിയോളജി, സ്പീച്ച് ആൻഡ് ഹിയറിങ്, സ്പെഷൽ എജ്യുക്കേഷൻ, ലിംഗ്വിസ്റ്റിക്സ്), പോസ്റ്റ്–ഡോക്ടറൽ എന്നിവയുടെ പ്രവേശന വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ് സൈറ്റ് നോക്കുക.

English Summary:

Mysore's Premier Hearing Impairment Training Programs Now Accepting Applications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com