ADVERTISEMENT

കേരള കാർഷിക സർവകലാശാല വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രോഗ്രാമുകളിലെ 2024–25 പ്രവേശനത്തിന് 11 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Kerala Agricultural University, Vellanikkara– 680656, Thrissur, ഫോൺ: 0487-2438011; വെബ്: www.kau.in.

പ്രധാന പ്രോഗ്രാമുകൾ
എ) പിഎച്ച്ഡി (2 വിഷയങ്ങൾ): അനിമൽ സയൻസ് അപ്ലൈഡ്, മൈക്രോബയോളജി
ബി) മാസ്റ്റേഴ്സ് (7): വൈൽഡ്‌ലൈഫ് മാനേജ്മെന്റ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, എൻവയൺമെന്റൽ സയൻസ്, റിന്യൂവബിൾ എനർജി എൻജിനീയറിങ്, ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ക്ലൈമറ്റ് സയൻസ്
സി) ഇന്റഗ്രേറ്റഡ് ബിഎസ്‌സി–എംഎസ്‌സി
(2) : ബയോളജി, മൈക്രോബയോളജി
ഡി) പിജി ഡിപ്ലോമ (7) : ന്യൂട്രീഷൻ ആൻഡ് ‍ഡയറ്ററ്റിക്സ്, ബയോഇൻഫർമാറ്റിക്സ്, ഫുഡ് ഇൻഡസ്ട്രി മാനേജ്മെന്റ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ഹൈടെക് ഹോർട്ടികൾചർ, അഗ്രികൾചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ്, സയന്റിഫിക് വീഡ് മാനേജ്മെന്റ്, ഇന്റഗ്രേറ്റഡ് ഫാം മാനേജ്മെന്റ്
ഇ) ഡിപ്ലോമ (2): റീട്ടെയ്ൽ മാനേജ്മെന്റ്, അഗ്രികൾചറൽ മെക്കനൈസേഷൻ

പ്രോഗ്രാം കേന്ദ്രങ്ങൾ
വെള്ളാനിക്കര: കോളജ് ഓഫ് ഹോർട്ടികൾചർ, കോളജ് ഓഫ് ഫോറസ്ട്രി, കോളജ് ഓഫ് കോ–ഓപ്പറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്മെന്റ്, കോളജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ഫാക്കൽറ്റി ഓഫ് ബേസിക് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ്
മണ്ണുത്തി : അഗ്രികൾചറൽ റിസർച് സ്റ്റേഷൻ, കമ്യൂണിക്കേഷൻ സെന്റർ
തൃശൂർ : സെൻട്രൽ ലൈബ്രറി https://kau.in/announcement/23877
വെള്ളായണി, തിരുവനന്തപുരം : കോളജ് ഓഫ് അഗ്രികൾചർ
കുമരകം : റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷൻ
കായംകുളം : ഓണാട്ടുകര റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷൻ
തവനൂർ : കേളപ്പജി കോളജ് ഓഫ് അഗ്രികൾചറൽ കോളജ് ആൻഡ് ടെക്നോളജി
അമ്പലവയൽ, വയനാട് : കോളജ് ഓഫ് അഗ്രികൾചർ

മറ്റു വിവരങ്ങൾ
ഓരോ പ്രോഗ്രാമിന്റെയും കേന്ദ്രം, പ്രവേശനയോഗ്യത, കരിയർ സാധ്യതകൾ, അപേക്ഷാരീതി, സിലക്‌ഷൻ രീതി തുടങ്ങിയവ അടങ്ങിയ തനതു പ്രോസ്പെക്ടസുണ്ട് : വെബ്:.
ഓൺലൈൻ അപേക്ഷാഫീ പിഎച്ച്ഡിക്ക് 1500 രൂപ. മറ്റു പ്രോഗ്രാമുകൾക്ക് 1000 രൂപ. കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് യഥാക്രമം 750 / 500 രൂപ.

English Summary:

Top Graduate and PhD Programs at Kerala Agricultural University – Apply Online by 11th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com