ADVERTISEMENT

പിഎസ്‌സി പരീക്ഷകളിൽ പ്രധാനപ്പെട്ട ഭാഗമാണ് ആധുനിക കേരളവും പ്രധാന ഭരണകൂടങ്ങളും. പ്രമുഖ നേതാക്കൾ, പ്രസ്ഥാനങ്ങൾ, ശ്രദ്ധേയ മുന്നേറ്റങ്ങൾ, നയപരമായ തീരുമാനങ്ങൾ എന്നിവയെല്ലാം ഈ ഭാഗത്തു ചോദിക്കാറുണ്ട്. ചില മാതൃകാ ചോദ്യങ്ങൾ നോക്കാം. 

1) ജനാധിപത്യാവകാശം നേടാൻ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപിച്ചതാര് ?
A. സി.എ.ഔസേപ്പ്
B. പി.എസ്.നടരാജപിള്ള
C. കെ.സി.എസ്.മണി
D. ജി.രാമചന്ദ്രൻ

2) ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) കൊച്ചി രാജപ്രജാമണ്ഡലം എന്ന സംഘടന രൂപം കൊണ്ടത് 1942 ജനുവരി 26നാണ്.
(2) തിരഞ്ഞെടുക്കപ്പെട്ട നിയമസഭയോട് ഉത്തരവാദപ്പെട്ട സർക്കാർ ഉണ്ടാകണമെന്നതായിരുന്നു പ്രജാമണ്ഡലത്തിന്റെ മുഖ്യമായ ആവശ്യം.
(3) ഉത്തരവാദഭരണ പ്രക്ഷോഭത്തിനു കൊച്ചി രാജപ്രജാമണ്ഡലം തയാറെടുത്തതിന്റെ ഫലമായി ധനം ഒഴികെയുള്ള എല്ലാ വകുപ്പുകളും ജനപ്രതിനിധികളായ മന്ത്രിമാരെ ഏൽപിക്കാമെന്നു മഹാരാജാവ് സമ്മതിച്ചു.
(4) കൊച്ചിയിൽ പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലാണ് ആദ്യ ജനകീയ മന്ത്രിസഭ അധികാരത്തിൽ വന്നത്.
A. (1) & (2)
B. (1), (2) & (3)
C. (1), (3) & (4)
D. (2) & (4)

3) ഒന്നാം കേരള മന്ത്രിസഭയിലെ പ്രതിപക്ഷനേതാവ് ആരായിരുന്നു ?
A. ആർ.ശങ്കർ
B. പട്ടം താണുപിള്ള
C. പി.ടി.ചാക്കോ
D. പറവൂർ ടി.കെ.നാരായണപിള്ള

4) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനപ്രകാരം 1956 നവംബർ 1 ന് കേരള സംസ്ഥാനം നിലവിൽ വന്നു.
(2) കേരള രൂപീകരണ സമയത്ത് നിലവിൽ വന്ന ജില്ലകളാണ് തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ എന്നിവ.
(3) മലബാർ ജില്ലയെ 1957 ജനുവരി 1 നു പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളായി വിഭജിച്ചു.
A. (1) & (2)
B. (1), (2) & (3)
C. (1) & (3)
D. (2) & (3)

5) ഒന്നാം കേരള നിയമസഭയിൽ ആദ്യമായി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതാര് ?
A. ഇ.എം.എസ്.നമ്പൂതിരിപ്പാട്
B. റോസമ്മ പുന്നൂസ്
C. കെ.ആർ.ഗൗരിയമ്മ
D. ആർ.ശങ്കരനാരായണൻ തമ്പി

6) താഴെത്തന്നിട്ടുള്ളവരിൽ കേരളത്തിൽ ഉപമുഖ്യമന്ത്രിയായിട്ടുള്ളവരിൽ ഉൾപ്പെടുന്നവർ ആരെല്ലാം ?
(1) സി.എച്ച്.മുഹമ്മദ് കോയ
(2) പി.ടി.ചാക്കോ
(3) അവുക്കാദർക്കുട്ടി നഹ
(4) പട്ടം താണുപിള്ള
A. (1) & (4)
B. (1) & (3)
C. (3) & (4)
D. (2) & (3)

ഉത്തരങ്ങൾ: 1 C, 2 A, 3 C, 4 A, 5 B, 6 B

English Summary:

Ace Your PSC Exams: Key Leaders and Movements in Modern Kerala History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com