ജോസ: ചോയിസ് ഫില്ലിങ് സമയത്ത് അടയ്ക്കേണ്ട ഫീസ് നിരക്കുകൾ ഇങ്ങനെ
Mail This Article
ഐഐടി, എൻഐടി തുടങ്ങിയ മികച്ച സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ‘ജോസ’ സീറ്റ് അലൊക്കേഷൻ സമയത്ത് ഓൺലൈനായി അടയ്ക്കേണ്ട ഫീസ് നിരക്കുകളിങ്ങനെ:
എ) ആദ്യറൗണ്ടിൽ രേഖകളെല്ലാം അപ്‌ലോഡ് ചെയ്തിട്ട്, ‘സീറ്റ് അക്സപ്റ്റൻസ് ഫീ’ 35,000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 17,500 രൂപ.
ബി) എൻഐടി+ താൽക്കാലിക അലോട്മെന്റ് കിട്ടിയ വിദ്യാർഥികൾ ജോസ അഞ്ചാം റൗണ്ടിനൊടുവിൽ ‘പാർഷ്യൽ അഡ്മിഷൻ ഫീ’ 45,000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 20,000 രൂപ. കൃത്യസമയത്തു തുക അടയ്ക്കാതിരുന്നാൽ പ്രവേശനം ലഭിക്കില്ല. വെബ്: https://josaa.nic.in.
അവസാനറാങ്കുകൾ കഴിഞ്ഞ വർഷം ഓരോ റൗണ്ടിലും ഓരോ ബ്രാഞ്ചിലും ഓരോ കാറ്റഗറിയിലും പ്രവേശനം കിട്ടിയവരിലെ അവസാന റാങ്കറിയാൻ ഈ സൈറ്റിലെ ‘വാട്സ് ന്യൂ’ ലിങ്ക് നോക്കാം. ഐഐടി റാങ്ക് ലിസ്റ്റ്: പുതുക്കിയ കട്ടോഫ് മാർക്ക് ഐഐടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെങ്കിൽ ജെഇഇ അഡ്വാൻസ്ഡിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾക്ക് ഇനിപ്പറയുന്ന തോതിലെങ്കിലും മാർക്ക് വേണം.
കട്ടോഫിനുള്ള മാർക്കു ശതമാനവും അതിനു തുല്യമായി നിജപ്പെടുത്തിയിട്ടുള്ള മാർക്കുമാണ് പട്ടികയിൽ. ഓരോ വിഷയത്തിനും പരമാവധി മാർക്ക് 120; മൂന്നു വിഷയങ്ങൾക്കും ചേർത്ത് 360. ഓരോ വിഷയത്തിനും 3 വിഷയങ്ങൾക്കും ചേർത്ത് വിഭാഗം മാർക്ക് % മാർക്ക് മാർക്ക് % മാർക്ക് കോമൺ റാങ്ക് ലിസ്റ്റുകാർ 8.68 10 30.34. 109 പിന്നാക്ക, സാമ്പത്തിക പിന്നാക്കം 7.8 9 27.3. 98 പട്ടിക, ഭിന്നശേഷി 4.34 5 15.17 54 പട്ടികവിഭാഗക്കാർക്കുള്ള പ്രിപ്പറേറ്ററി–കോഴ്സ് 2.17 2 7.58 27 പൂർണവിവരങ്ങൾ https://jeeadv.ac.in സൈറ്റിലെ ‘ക്വാളിഫൈയിങ് മാർക്സ്’ ലിങ്കിലുണ്ട്.