ADVERTISEMENT

സംസ്ഥാന സർക്കാർ സ്ഥാപനമായ ‘സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്’ വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന 8 വിഭാഗങ്ങളുണ്ട് : സ്കൂൾ ഓ‌ഫ് മെഡിക്കൽ എജ്യുക്കേഷൻ, കോട്ടയം (ഫോൺ– 9447967150) സ്കൂൾ ഓ‌ഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് (കോട്ടയം- 9446404014, ഇടപ്പള്ളി- 9995556565, പത്തനംതിട്ട- 9447265765) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, കോട്ടയം (8078172570) ·യൂണിവേഴ്സിറ്റ് കോളജ് ഓഫ് എൻജിനീയറിങ്, തൊടുപുഴ (04862 – 256222) കോളജസ് ഓഫ് ടീച്ചർ എജ്യുക്കേഷൻ– 12 (ഇലന്തൂർ- 9747904651, ഈരാറ്റുപേട്ട- 9446121341, കാഞ്ഞിരപ്പള്ളി- 9496555501, കുടമാളൂർ- 9497792417, കുമളി- 9446288278, മൂവാറ്റുപുഴ-9446360667, നെടുങ്കണ്ടം- 9061189898, പായിപ്പാട്–ചങ്ങനാശ്ശേരി- 9497615622, തൊടുപുഴ- 0486-2227204, ചമ്പക്കര- 8281632126, തൃപ്പൂണിത്തുറ- 9447150100, വൈക്കം- 9605589568) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കോട്ടയം (9961029075)

മുഖ്യ പ്രോഗ്രാമുകൾ
എ) യുജി: ബിഎസ്‌സി നഴ്സിങ് / എംഎൽടി, ബാച്‌ലർ ഓഫ് ഫിസിയോതെറപ്പി, ബിഫാം (റഗുലർ / ലാറ്ററൽ) , ബിഎസ്‌സി മെഡിക്കൽ മൈക്രോബയോളജി ബിഎസ്‌സി (ഓണേഴ്സ്) കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് / സൈബർ ഫൊറൻസിക്സ്, ബിസിഎ, ബികോം (ഓണേഴ്സ്) ബിടെക് (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ /കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ് / പോളിമർ എൻജിനീയറിങ്, ബിഎഡ് ബി) പിജി: എംപിറ്റി, എംഫാം, മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എംഎസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി /മെഡിക്കൽ ഡോക്യുമെന്റേഷൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ / മെഡിക്കൽ മൈക്രോബയോളജി / മെ‍ഡിക്കൽ അനാട്ടമി / കംപ്യൂട്ടർ സയൻസ് / അപ്ലൈഡ് ഇലക്ട്രോണിക്സ് /സൈബർ ഫൊറൻസിക്സ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിഷറി ബയോളജി ആൻഡ് അക്വാകൾചർ /എംസിഎ, എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എംഎസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾചർ

അപേക്ഷ എന്നു വരെ?
എല്ലാ കേന്ദ്രങ്ങളിലെയും എല്ലാ പ്രോഗ്രാമുകളിലേക്കുമുള്ള കേന്ദ്രീകൃത പ്രവേശനനടപടികൾ നിർവഹിക്കുന്നത് കോട്ടയത്തു ഗാന്ധിനഗറിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ. എംജി സർവകലാശാലയുടെ സെൻട്രലൈസ്ഡ് അലോട്മെന്റ് പ്രോസസിൽ (CAP) പെടുന്ന കോഴ്സുകളിൽ ആ തീയതികളാണു ബാധകം (cap.mgu.ac.in). ബിഎഡ് പ്രവേശനത്തിനുള്ള അപേക്ഷയും എംജി സർവകലാശാലയുടെ വിജ്ഞാപനപ്രകാരം സമർപ്പിക്കാം. അതുപോലെ, കേരള സർക്കാരിലെ എൻട്രൻസ് പരീക്ഷാ കമ്മിഷണർ (https://cee-kerala.org), കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (http://kuhs.ac.in) ഉൾപ്പെടെയുള്ള അധികാരികളുടെ നിയന്ത്രണത്തിൽ വരുന്ന പ്രവേശനത്തിന് തീയതികളടക്കം ബന്ധപ്പെട്ട നിബന്ധനകൾ അനുസരിക്കേണ്ടതുണ്ട്.

ഇവയൊഴികെയുള്ള പ്രവേശനത്തിന് 20ന് അകം ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷാ ഫീ യുജി പ്രോഗ്രാമുകൾക്ക് 800 രൂപ, പട്ടികവിഭാഗം 400 രൂപ. പിജി പ്രോഗ്രാമുകൾക്ക് 1000 / 500 രൂപ. പ്രോഗ്രാം ഏതായാലും എൻആർഐ അപേക്ഷകർ 2500 രൂപ കൂടുതലടയ്ക്കണം. പോളിമർ അടക്കം 6 ശാഖകളിലെ 18 ബിടെക് എൻആർഐ സീറ്റുകളിലേക്ക്, എൻട്രൻസ് റാങ്ക് ഇല്ലാതെതന്നെ, പ്രവേശനം നൽകുന്ന സ്ഥാപനമാണ് തൊടുപുഴ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് (9447980555). CPAS: Centre for Professional and Advanced Studies, School of Medical Education, Gandhinagar, Kottayam– 686008; ഫോൺ: 0481 2595478, admission@cpas.ac,in, വെബ്: www.cpas.ac.in.

English Summary:

Apply Now for UG and PG Programs at Centre for Professional and Advanced Studies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com