10–ാം ക്ലാസ് ജയിച്ചോ?; 2 വർഷംകൊണ്ട് ‘ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ്’ നേടാം
Mail This Article
പത്താം ക്ലാസ് ജയിച്ചവർക്കു 2 വർഷംകൊണ്ട് ‘ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ്’ നേടാൻ സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 17 ഗവൺമെന്റ് കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അവസരം. പ്രോഗ്രാമിന്റെ പേരും പാഠ്യക്രമവും പരിഷ്കരിച്ചിട്ടുണ്ട്.
∙ ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രങ്ങൾ (17)
മണ്ണന്തല (തിരുവനന്തപുരം, ഫോൺ 0471–2540494), പുനലൂർ 0475–2229670), ആലപ്പുഴ (0477–2237175), ഏറ്റുമാനൂർ (0481–2537676), പാലാ (0482–2201650), കാഞ്ചിയാർ (ഇടുക്കി, 04868–271058), എറണാകുളം (0484–2346560), കോതമംഗലം (0485–2828557), പോത്താനിക്കാട് (എറണാകുളം, 0485–2564709), മാള (0480–2892619), പാലക്കാട് (0491–2532371), കല്ലാച്ചി (കോഴിക്കോട്, 0496–2554300), കൊയിലാണ്ടി (0496–2624060), മഞ്ചേരി (0483–2761565), മീനങ്ങാടി (വയനാട്, 0493–6248380), തളിപ്പറമ്പ് (കണ്ണൂർ, 0460–2202571), കണ്ണപുരം (കണ്ണൂർ, 0497–2861819). 60 വീതം ആകെ 1020 സീറ്റ്
∙ പാഠ്യക്രമം
ഇംഗ്ലിഷ് / മലയാളം ടൈപ് റൈറ്റിങ് & വേഡ് പ്രോസസിങ്, ഇംഗ്ലിഷ് ഷോർട്ട് ഹാൻഡ് എന്നിവ കെജിറ്റിഇ മാനദണ്ഡപ്രകാരം ഹയർ ലെവൽ; മലയാളം ഷോർട്ട് ഹാൻഡ്, ഹിന്ദി ടൈപ് റൈറ്റിങ് – ലോവർ ലെവൽ; ഡിടിപി (ഇംഗ്ലിഷും മലയാളവും), കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്; ·പൈത്തോൺ പ്രോഗ്രാമിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ബിസിനസ് കറസ്പോണ്ടൻസ് തുടങ്ങിയവ പാഠ്യക്രമത്തിലുണ്ട്
∙ മറ്റു വിവരങ്ങൾ
പത്താം ക്ലാസ് പരീക്ഷയിലെ ഗ്രേഡ് പോയിന്റുകൾ ആധാരമാക്കിയാണ് സിലക്‌ഷൻ. ഉയർന്ന പ്രായപരിധിയില്ല. പ്രഫഷനൽ കോഴ്സ് മാനദണ്ഡപ്രകാരം സംവരണമുണ്ട്. polyadmission.org/gci എന്ന സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തി, ജൂലൈ 8ന് അകം ഓൺലൈനായി ഫീസടച്ച്, ജൂലൈ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 100 രൂപ; പട്ടികവിഭാഗം 50 രൂപ. ഒന്നിലേറെ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് ഒരുമിച്ചു ശ്രമിക്കുന്നവർ സ്ഥാപനങ്ങൾ തീരുമാനിച്ച്, ഓപ്ഷനുകൾ നൽകണം. അപേക്ഷാസമർപ്പണത്തിനു സഹായിക്കാൻ എല്ലാ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഹെൽപ് ഡെസ്കുകളുണ്ട്. അഡ്മിഷൻ പോർട്ടലിലെ CONTACT US ക്ലിക്ക് ചെയ്ത് ഹെൽപ് ഡെസ്കുകളിലെ മൊബൈൽ നമ്പറുകൾ അറിയാം.തീരെക്കുറഞ്ഞ നിരക്കിൽ ഫീസ് നൽകിയാൽ മതി. ജൂലൈ 24ന് ക്ലാസ് തുടങ്ങും. അപേക്ഷാരീതിയുൾപ്പെടെ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് വെബ് സൈറ്റിൽ.