ADVERTISEMENT

 മനോരോഗചികിത്സാരംഗത്തു കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന സിഐപിയിൽ (Central Institute of Psychiatry, Kanke, Ranchi, 834006 - Jharkhand; ഫോൺ: 0651-2451115; director@cipranchi.nic.in; വെബ് : www.cipranchi.nic.in). ഓഗസ്റ്റ് 5നു തുടങ്ങുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 18 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ ജനറൽ, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് 1000 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ. ഹാർ‍ഡ് കോപ്പി അയയ്ക്കേണ്ട.

ഗ്രൂപ്പ് എ
1. പിഎച്ച്ഡി ഇൻ ക്ലിനിക്കൽ സൈക്കോളജി: മെഡിക്കൽ & സോഷ്യൽ സൈക്കോളജിയിലോ ക്ലിനിക്കൽ സൈക്കോളജിയിലോ എംഫിൽ ഉള്ളവർക്ക് 2 വർഷം, 4 സീറ്റ്.
2. എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി: 55% എങ്കിലും മൊത്തം മാർക്കോടെ സൈക്കോളജി എംഎ /എംഎസ്‌സി. പട്ടിക, പിന്നാക്ക വർഗക്കാർക്ക് 50% മതി. കോഴ്‌സ് 2 വർഷം. 21 സീറ്റ്.

ഗ്രൂപ്പ് ബി
3. എംഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക്: 55% എങ്കിലും മൊത്തം മാർക്കോടെ സോഷ്യൽ വർക്കിൽ മാസ്‌റ്റർ ബിരുദം. പട്ടിക, പിന്നാക്ക വർഗക്കാർക്ക് 50% മതി. 2 വർഷം. 15 സീറ്റ്.

ഗ്രൂപ്പ് സി
4. ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്‌സിങ് : ജിഎൻഎമ്മിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് വേണം. കോഴ്‌സ് ഒരു വർഷം. 23 സീറ്റ്.
എ, ബി ഗ്രൂപ്പുകാർക്ക് 25,000 രൂപയും സി ഗ്രൂപ്പുകാർക്ക് 2500 രൂപയും പ്രതിമാസ സ്കോളർഷിപ് ലഭിക്കും. ഹോസ്റ്റൽ സൗകര്യമുണ്ട്. പിഎച്ച്ഡിക്കൊഴികെ എല്ലാ പ്രോഗ്രാമുകളിലും കേന്ദ്രമാനദണ്ഡപ്രകാരം സീറ്റ് സംവരണമുണ്ട്. കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് പരീക്ഷ ജൂലൈ 6ന് ബെംഗളൂരു, ചെന്നൈ അടക്കം 8 കേന്ദ്രങ്ങളിൽ. കേരളത്തിൽ കേന്ദ്രമില്ല.
പ്രാഥമിക സിലക്‌ഷനുള്ളവർക്കായി ജൂലൈ 18–20 തീയതികളിൽ റാഞ്ചിയിൽ ഇന്റർവ്യൂ / പ്രാക്ടിക്കൽ നടത്തും. നഴ്സിങ് കോഴ്സ് സിലക്‌ഷന് എഴുത്തുപരീക്ഷയില്ല; റാഞ്ചിയിൽ മുഖാമുഖ ഇന്റർവ്യൂ മാത്രം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിലെ പ്രോസ്പെക്ടസിൽ.
 

English Summary:

Apply for PG Programs at Central Institute of Psychiatry, Ranchi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com