എൻജിനീയറിങ്: ട്രെൻഡ് അറിയാം, മുൻവർഷ റാങ്കുകളിൽനിന്ന്
Mail This Article
റാങ്ക്‌ലിസ്റ്റിലുള്ളവർ നിർദിഷ്ട തീയതിക്കകം താൽപര്യമുള്ള കോളജും ബ്രാഞ്ചും ചേർത്ത് ഓപ്ഷനുകൾ നൽകാൻ പ്രവേശനപരീക്ഷാ കമ്മിഷണറുടെ നിർദേശം വരും. അതനുസരിച്ച് മുൻഗണനാക്രമത്തിൽ ഓപ്ഷനുകൾ സമർപ്പിക്കണം. അലോട്മെന്റ് ലഭിക്കുന്നവർ ഫീസ് അടയ്ക്കുന്നതും കോളജിൽ ചേരുന്നതും സംബന്ധിച്ച വിശദനിർദേശങ്ങളും ലഭിക്കും.
ആദ്യ അലോട്മെന്റിനു ശേഷമുണ്ടാകുന്ന ഒഴിവുകൾ നികത്താനായി തുടർ അലോട്മെന്റുകളുണ്ടാകും. 2023 ൽ ഓരോ ശാഖയിലും രണ്ടാം അലോട്മെന്റിൽ സംസ്ഥാന മെറിറ്റിൽ പ്രവേശനം കിട്ടിയവരിലെ അവസാനറാങ്കുകൾ കൂടെയുള്ള പട്ടികയിലുണ്ട്.
4 വർഷത്തിനു ശേഷമുണ്ടാകുന്ന ജോലിസാധ്യതകളും വിദ്യാർഥികളുടെ മാറിവരുന്ന താൽപര്യങ്ങളും അനുസരിച്ച് ഈ വർഷം ഇതേ റാങ്കുകൾ ആവർത്തിക്കില്ല. എങ്കിലും പ്രവേശനസാധ്യതയെക്കുറിച്ച് ഏകദേശരൂപം കിട്ടും. വിവിധ സംവരണവിഭാഗങ്ങളിൽ ഓരോന്നിലും 2023 ൽ പ്രവേശനം കിട്ടിയവരുടെ വിവരങ്ങൾ ബ്രാഞ്ചും കോളജും തിരിച്ച് അറിയാൻ www.cee.kerala.gov.in. എന്ന സൈറ്റിലെ കീം 2023 - കാൻഡിഡേറ്റ് പോർട്ടൽ – Last Rank ലിങ്കുകൾവഴി പോയാൽ മതി. പുതിയ അറിയിപ്പുകൾക്ക് നിരന്തരം www.cee.kerala.gov.in എന്ന സൈറ്റ് നോക്കുക. ഹെൽപ് ഡെസ്ക് : 0471- 2525300