ADVERTISEMENT

മുപ്പതുകളിലെത്തിയാൽത്തന്നെ നല്ല പ്രായം കഴിഞ്ഞു. ഇനി ഇങ്ങനെ തന്നെ ജീവിതം തുടരാം എന്നുകരുതുന്നവരാണേറെയും മധ്യവയസ്സിലെത്തിയവരുടെ കാര്യം പറയുകയേ വേണ്ട. എന്നാൽ ജീവിതത്തിൽ വളരാനും മികവ് നേടാനും ഏതു പ്രായത്തിലും സാധ്യമാണ്. കേണൽ ഹാർലൻഡ് സാൻഡേഴ്സ് കെഎഫ്സി സ്ഥാപിച്ചത് 65–ാം വയസ്സിലാണ്. ഒരിക്കലും ശ്രമിക്കാത്തതിനേക്കാൾ നല്ലതാണ് വൈകിയാലും ശ്രമിക്കുക എന്നത്. കരിയറിലും ജീവിതത്തിലും വളർച്ചയുണ്ടാകാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ…

പരിശ്രമം നൽകും വിജയം, അറിയാം 6 കാര്യങ്ങൾ
∙സ്വന്തം ജീവിതത്തെ വിലയിരുത്തുക. ജീവിതത്തിലും കരിയറിൽ എവിടെ നിൽക്കുന്നു എന്നെല്ലാം തിരിച്ചറിയാം. എങ്ങനെയാണു സ്വയം മെച്ചപ്പെടേണ്ടത്. തൊഴിൽ മേഖലയിലും ജീവിതത്തിലും ഏതെല്ലാം തരത്തിലുള്ള പുരോഗതി നേടാനാണ് ആഗ്രഹിക്കുന്നത്. അതിന് എന്തെല്ലാം ചെയ്യണം എന്നു തിരിച്ചറിയാൻ ശ്രമിക്കുക. യാഥാർഥ്യബോധത്തോടെ പദ്ധതികൾ ആവിഷ്കരിക്കണം.

∙കരിയറിലായാലും ജീവിതത്തിലായാലും വളർച്ച നേടാൻ ആവശ്യമായ കഴിവുകൾ വളർത്തുന്നതിനു സമയം കണ്ടെത്തുക പ്രധാനമാണ്. നല്ല അമ്മ, കുടുംബിനി എന്ന വിശേഷണത്തിൽ കുരുങ്ങി മൾട്ടി ടാസ്കിങ് ശീലമാക്കുന്ന സ്ത്രീകൾ ജീവിതത്തിലും കരിയറിലും പിന്നിലാകാനിടയുണ്ട്. ഇത് പരിഹരിക്കാൻ ശ്രമിക്കണം. വീട്ടുകാര്യങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ തുല്യമായി പങ്കിടുക. ആവശ്യമുള്ളപ്പോൾ സഹായം ഉറപ്പാക്കുകയും വേണം.

∙തെറ്റുകളുണ്ടാകുമോ പരാജയപ്പെടുമോ എന്നുകരുതി തീരുമാനങ്ങളെടുക്കാനോ പരീക്ഷണം നടത്താനോ മടി കാണിക്കേണ്ട. ശ്രമിച്ചാലേ വിജയിക്കാൻ പറ്റുമോ എന്നറിയാൻ കഴിയൂ. തെറ്റു പറ്റിയെന്നോ പരാജയപ്പെട്ടെന്നോ കരുതി തളരേണ്ട കാര്യമില്ല. തെറ്റുകളിൽ നിന്നു പാഠം ഉൾക്കൊണ്ടു വീണ്ടും പരിശ്രമിക്കാം.

∙സോഷ്യൽ മീഡിയയിലും ഒടിടി പ്ലാറ്റ്ഫോമുകളിലും അനാവശ്യമായി സമയം പാഴാക്കുന്നത് ഒഴിവാക്കാം. സമയം കൃത്യമായി വിനിയോഗിക്കുക. ഒഴിവുനേരം ഓൺലൈനിലൂടെയോ അല്ലാതെയോ ഏതെങ്കിലും ക്ലാസിനു ചേരാം.

∙നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും വിലമതിക്കുന്നവരെ ഒപ്പം നിർത്താൻ ശ്രദ്ധിക്കുക. സ്വയം മതിപ്പ് നഷ്ടമാകുന്ന തരത്തിൽ‍ പെരുമാറുന്നവരെ അകറ്റി നിർത്തുന്നതാണു നല്ലത്. നമ്മുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വിലമതിക്കുകയും മുന്നേറാൻ താങ്ങാകുന്ന വരെയും ഒപ്പം നിർത്താൻ ശ്രമിക്കുക.

time-management-life-skill-oonal-istock-photo-com
Representative Image. Photo Credit : Oonal / IStockPhoto.com

∙എപ്പോഴും സ്വയം വിലമതിക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവരെ ആശ്രയിച്ചാകരുത് സന്തോഷവും ആത്മവിശ്വാസവും കണ്ടെത്തേണ്ടത്. സ്വന്തം കഴിവിൽ വിശ്വസിക്കുകയും ജീവിതം മെച്ചപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്യുക.

English Summary:

Career Growth After 30: 6 Proven Tips for Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com