ADVERTISEMENT

ഏറ്റവും പുതിയ ഒരു കലണ്ടറോ പോസ്റ്റർ രൂപത്തിലുള്ള ഇയർ പ്ലാനറോ വാങ്ങി അതിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പ്രധാനപ്പെട്ട പഠന പാഠ്യേതര പ്രവൃത്തികൾ, റെക്കോഡുകൾ / അസൈൻമെന്റികൾ തുടങ്ങിയവയെല്ലാം സബ്മിറ്റ് ചെയ്യേണ്ട അവസാന തീയതികൾ, ഒഴിവുദിവസങ്ങൾ, ജന്മദിനം പോലുള്ള വിശേഷദിവസങ്ങൾ തുടങ്ങിയവയെല്ലാം കൃത്യമായി അടയാളപ്പെടുത്തണം ഇതിനെ അടിസ്ഥാനപ്പെടുത്തി വേണം തുടർന്നുവരുന്ന ഒാരോ ആഴ്ചയിക്കും ഒന്നെന്നതോതിൽ റിവിഷൻ ടൈംടേബിൾ തയാറാക്കാൻ. നിങ്ങൾ തയാറാക്കാൻ പോകുന്ന പ്രതിവാര ടൈംടേബിളുകളുടെ അടിസ്ഥാനപരമായ ഘടന ഒന്നു തന്നെയായിരിക്കുമെങ്കിലും ഒാരോ ആഴ്ചയിലെയും സമയവിഭജനത്തിന്റെ കാര്യത്തിൽ വ്യത്യാസങ്ങൾ കാണും ഉദാഹരണത്തിന്, സ്റ്റഡിലീവ് സമയത്തും സ്റ്റഡിലീവിനു മുൻപുള്ള ആഴ്ചകളിലും റിവിഷനുവേണ്ടി മാത്രം നീക്കിവയ്ക്കാവുന്ന സമയത്തിന്റെ ലഭ്യത ഒരുപോലെയായിരിക്കില്ലല്ലോ. താഴെപ്പറയുന്ന രീതിയിൽ പടിപടിയായി വേണം റിവിഷൻ ടൈംടേബിൾ തയാറാക്കാൻ. 

1. ഒാരോ ദിവസവും കാലത്ത് കുട്ടി എഴുന്നേൽക്കുന്ന സമയം മുതൽ രാത്രി കിടക്കുന്നതുവരെ എത്ര മണിക്കൂറുകളുണ്ടെന്നു കണക്കാക്കുക.
2. അതിൽ റിവിഷൻ, സ്കൂൾ പ്രവൃത്തി ദിനങ്ങളിലെ ക്ലാസ‍‍‍‍് വർക്കുകൾ, വ്യായാമം,ഭക്ഷണം, മാനസികോല്ലാസ പ്രവർത്തനങ്ങൾ എന്നിവയെല്ലാമടക്കം പഠന പാഠ്യേതര പ്രവൃത്തികൾക്കു മൊത്തം എത്ര മണിക്കൂർ‍ നീക്കിവയ്ക്കാനാകുമെന്നു നിജ‍െപ്പടുത്തുക. 
3. ഇതിൽത്തന്ന റിവിഷനു മാത്രമായി നീക്കിവയ്ക്കാവുന്ന മണിക്കൂർ എത്രയെന്നു കണക്കാക്കുക. 
4. കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമുള്ളതിൽനിന്നു തുടങ്ങി ഏറ്റവും എളുപ്പമുള്ളതിൽ അവസാനിക്കുന്ന ക്രമത്തിൽ പാഠ്യവിഷയങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കുക.
5. ഈ ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തി റിവിഷനുമാത്രമായി നീക്കിവച്ച സമയത്തെ വിഭജിക്കുക. വിഷയങ്ങളുടെ പ്രയാസത്തിന്റെ തോതിന് ആനുപാതികമായി കഠിന വിഷയങ്ങൾക്കു കൂടുതൽ സമയം ലഭ്യമാകത്തക്കവിധത്തിലായിരിക്കണം സമയവിഭജനം. ഒ‍ാരോ സെഷനുകൾക്കിടയിലും അഞ്ചു മിനിറ്റ് മുതൽ പത്തു മിനിറ്റ് വരെ ഇടവേളയനുവദിക്കണം. 
6. ഒരോ ആഴ്ചയും ഉചിതമെന്നു തോന്നുന്ന മാറ്റങ്ങളോടുകൂടി ടൈംടേബിൾ പരിഷ്കരിച്ചു കൊണ്ടിരിക്കാം. ഉദാഹരണത്തിന്, ഇടയ്ക്കു വരുന്ന അവധി ദിവസങ്ങളിലും സ്റ്റഡിലീവ് കിട്ടുന്ന ദിവസങ്ങളിലും സ്കൂൾ സമയവും കൂടി യഥാവിധി വിഭജിച്ച് റിവിഷനുവേണ്ടി ഉപയോഗപ്പെടുത്താമല്ലോ (റിവിഷൻ കാലങ്ങളിൽ ലഭിക്കുന്ന അവധികൾ ആഘോഷിക്കാൻ വേണ്ടി മാത്രമുള്ളതല്ലെന്നു കുട്ടിയെ ബോധ്യപ്പെടുത്തണം. ആഘോഷങ്ങൾ പരീക്ഷ കഴിഞ്ഞും ആകാമല്ലോ). 

1072477354
Representative Image. Photo Credit : Deepak Sethi / iStockPhoto.com

പരീക്ഷയുടെ ഏകദേശം 24 മണിക്കൂറെങ്കിലും മുൻപേ റിവിഷൻ പൂർത്തീകരിക്കത്തക്കവിധത്തിൽ വേണം അടുത്ത രണ്ടുമാസങ്ങളിലെ മൊത്തത്തിലുള്ള സമയക്രമീകരണം. ഒാരോ സെഷനും ഇടവേളയടക്കം 50 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയായി ക്രമീകരിക്കാം (മാതൃകാ ടൈംടേബിളിൽ ഒരു മണിക്കൂർ വീതമുള്ള സെഷനുകളാണെന്നതു ശ്രദ്ധിക്കുക) സെഷനുകൾക്കിടയിലുള്ള ഇടവേളകൾ പ്രധാനമാണ്. ഈ ഇടവേളകളിൽ പഠനമുറി വിട്ട് പുറത്തുപോയി അൽപ്പം സമയം കറങ്ങി നടക്കുന്നതു മനസ്സിനും ശരീരത്തിനും ഉണർവും ഉന്മേഷവും നൽകും. പക്ഷേ, അതു കഴിഞ്ഞ് കൃത്യസമയത്തു തന്നെ അടുത്ത സെഷൻ ആരംഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. 

1213737811
Representative Image. Photo Credit : Deepak Sethi / iStockPhoto.com

കഴിവതും ടൈംടേബിളിൽ നിന്നു വ്യതിചലിക്കാത്തവിധത്തിൽ പഠിക്കുന്നതാണു നല്ലതെങ്കിലും ചില നേരങ്ങളിൽ ചെറിയ മാറ്റങ്ങൾ അനിവാര്യമായി വന്നേക്കാമെന്നു മുൻപേ സൂചിപ്പിച്ചുവല്ലോ. ഉദാഹരണത്തിന്, ഒരു പാഠത്തിന്റെ റിവിഷൻ ടൈംടേബിളിൽ അനുവദിച്ച സമയത്തിലും അൽപ്പം നേരത്തെ തീർന്നുവെന്നിരിക്കട്ടെ ബാക്കി വരുന്ന സമയം എന്തു ചെയ്യും? നേരത്തേ പ്ലാൻ ചെയ്തതു പ്രകാരം ചില വിഷയങ്ങൾ റിവിഷൻ ചെയ്യാൻ സമയം തികയാതെയും വരാമല്ലോ. ഇങ്ങനെ ലഭിക്കുന്ന സമയം അതിനുവേണ്ടി ഉപയോഗപ്പെടുത്താം. അധിക റിവിഷൻ ആവശ്യമായിത്തോന്നുന്ന വിഷയങ്ങൾക്ക് ശനി, ഞായർ ദിവസങ്ങളിലും മറ്റവധിദിവസങ്ങളിലും ലഭിക്കാനിടയുള്ള അധികസമയം ഉപയോഗിക്കാം. പരീക്ഷാക്കാലങ്ങളിൽ കുട്ടിയെ സഹായിക്കുക എന്നതു കൊണ്ടു റിവിഷൻ ടൈംടേബിൾ നിർമാണമടക്കം എല്ലാ കാര്യങ്ങളും അവർക്കു വേണ്ടി ചെയ്തുകൊടുക്കുക എന്നതല്ല ഉദ്ദേശിക്കുന്നതെന്നു രക്ഷിതാക്കൾ മനസ്സിലാക്കണം. ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളിലൊഴികെ  നിങ്ങളുടെ മേൽനോട്ടത്തിൽ എല്ലാം അവർ തന്നെ ചെയ്യട്ടെ. എങ്കിൽ മാത്രമേ പഠനകാര്യങ്ങളിൽ പരാശ്രയം കൂടാതെ സ്വന്തം കാലിൽ നിൽക്കാൻ അളർ പ്രാപതരാകൂ. 

English Summary:

Parental Tips for Supporting Children's Exam Preparation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com