ADVERTISEMENT

പിഎസ്‌സി  പരീക്ഷകളിലെ ജീവശാസ്ത്ര ഭാഗങ്ങളിൽ രോഗങ്ങളെകുറിച്ചു ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. വൈറസ് മൂലമുള്ള വിവിധ രോഗങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും പഠിക്കാം

1.ജലദോഷം
∙രോഗകാരണം–റൈനോ വൈറസ്
∙വായുവിലൂടെയാണ് പകരുന്നത്
∙തുമ്മൽ, മൂക്കൊലിപ്പ്‌, മൂക്കടപ്പ്‌, തലവേദന,തൊണ്ടവേദന, ചുമ പ്രധാന ലക്ഷണങ്ങൾ.
2. മുണ്ടിനീര്‌
∙ രോഗകാരണം–മിക്‌സോ വൈറസ്‌ ∙സ്പർശനം, ഉമിനീര്‌ എന്നിവയിലൂടെ പകരുന്നു
∙ ചെവിവേദന, വിറയൽ,പനി, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്‌, തൊണ്ടവീക്കം എന്നിവ ലക്ഷണങ്ങൾ.
3.ഡെങ്കിപ്പനി
∙രോഗകാരണം–ഡെങ്കിവൈറസ്‌
∙പകരുന്നത് ഈഡിസ്‌ ഈജിപ്തി പെൺ കൊതുകുകൾ വഴി
∙കഠിനമായ പനി, തലവേദന,സന്ധികളിലും പേശികളിലും വേദന, ഛർദി, വിശപ്പില്ലായ്മ എന്നിവ ലക്ഷണങ്ങൾ.
4. പോളിയോ
∙രോഗകാരണം–പോളിയോ വൈറസ്
∙രോഗിയുടെ വിസർജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ്‌ കുടിവെള്ളം, ഭക്ഷണം എന്നിവയിലൂടെ പകരുന്നു.
∙കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിച്ചു ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗം സ്ഥിരമായി തളർന്നു പോകുന്നു
5. പക്ഷിപ്പനി
∙രോഗകാരണം– ഏവിയൻ ഇൻഫ്ലുവൻസ വൈറസ്‌
∙പക്ഷികളുടെ വിസർജ്യത്തിലൂടെയും ശരീരസ്രവങ്ങൾ വഴിയും വായുവിലൂടെ രോഗം പടരുന്നു
∙പനി, ശ്വാസംമുട്ടൽ, ശരീരവേദന, മൂക്കൊലിപ്പ്‌, ചുമ എന്നിവയാണ് ലക്ഷണങ്ങൾ
6. എച്ച് വൺ എൻ വൺ ഇൻഫ്ലുവൻസ (swine flue)
∙രോഗകാരണം–എച്ച് വൺ എൻ വൺ ഇൻഫ്ലുവൻസ വൈറസ്
∙വായുവിലൂടെയോ , രോഗബാധിതർ ഉപയോഗിച്ച വസ്തുക്കളുമായുള്ള സമ്പർക്കത്തിലൂടെയോ രോഗം പടരുന്നു
∙ശരീരവേദന, തലവേദന, തൊണ്ടവേദന, ചുമ, വയറിളക്കം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ

7. ചിക്കുൻഗുനിയ
∙രോഗകാരണം–ചിക്കുൻഗുനിയ വൈറസ്.
∙ഈഡിസ്‌ ഈജിപ്തി വിഭാഗത്തിലെ പെൺ കൊതുകുകൾ ആണ് രോഗം പടർത്തുന്നത്
∙സന്ധിവേദന, വിറയലോടു കൂടിയ കഠിനമായ പനി, ശേഷം ശരീരത്തിൽ കുരുക്കൾ പ്രത്യക്ഷപ്പെടുക, ഇടയ്ക്കിടെ ഛർദി എന്നിവ ലക്ഷണങ്ങൾ.
8. അരിമ്പാറ
∙രോഗകാരണം–ഹ്യൂമൻ പാപ്പിലോമ വൈറസ്
∙രോഗം വരുന്നത് സ്പർശനത്തിലൂടെ.
∙ത്വക്കിലോ ത്വക്കിനോടു ചേർന്ന ശ്ലേഷ്മ സ്തരത്തിലോ ഉണ്ടാകുന്ന മുഴകൾ പോലെയുള്ള വളർച്ചയാണ് ലക്ഷണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com