പോളി വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ; സെപ്റ്റംബർ 13 വരെ റജിസ്റ്റർ ചെയ്യാം
Mail This Article
സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് /സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ ഡിപ്ലോമ ആറാം സെമസ്റ്റർ പഠനം, വ്യവസായ–ഇന്റേൺഷിപ് ആക്കി പരിഷ്കരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളടക്കം താൽപര്യമുള്ള എല്ലാ വ്യവസായശാലകൾക്കും www.sitttrkerala.ac.in എന്ന സൈറ്റിൽ സെപ്റ്റംബർ 13 വരെ റജിസ്റ്റർ ചെയ്യാം. ഇന്റേൺഷിപ്പിനുള്ള വ്യവസായസ്ഥാപനങ്ങളെ സാങ്കേതികവിദ്യാഭ്യാസവകുപ്പു തിരഞ്ഞെടുത്ത് എംപാനൽ ചെയ്യും. കമ്പനികൾ റജിസ്റ്റർ ചെയ്യാനുള്ള ഫോം വെബ്സൈറ്റിലുണ്ട്. എംപാനൽ ചെയ്ത സ്ഥാപനങ്ങളിലേക്ക് ഇന്റേൺഷിപ്പിന് വിദ്യാർഥികൾ ഒക്ടോബർ മൂന്നിനകം കോളജ്‌വഴി അപേക്ഷിക്കണം. കമേഴ്സ്യൽ പ്രാക്ടിസ്, ടൂൾ & ഡൈ എന്നിവയൊഴികെ ഏതെങ്കിലും ശാഖയിൽ ആറാം സെമസ്റ്ററിലെ റഗുലർ വിദ്യാർഥിയായിരിക്കണം. ഒരാൾക്കു 3 സ്ഥാപനങ്ങളിലേക്കുവരെ വെവ്വേറെ അപേക്ഷ നൽകാം. പൂർണവിവരങ്ങൾക്ക് www.sitttrkerala.ac.in. ഫോൺ: 0484-2542355. ഇമെയിൽ: sitttr@gmail.com