ADVERTISEMENT

ആരു പറഞ്ഞു മ്യാവൂ...ഞാനാ നിങ്ങടെ കാത്തൂ... കാത്തുവിനെയും കൂട്ടരെയും അറിയാത്തവർ ചുരുക്കം. കണ്ടനു പിന്നാലെ പോയപ്പോഴാണ് ആ ഒരു രഹസ്യം പുറത്തായത്; ബാഹുബലിയിലെ പൽവാൽ ദേവൻ (റാണ ദഗ്ഗുബട്ടി), ആർആർആറിലെ അല്ലൂരി സീതാരാമ രാജു (റാം ചരൺ) തുടങ്ങിയവരുടെ അതേ ശബ്ദം കാത്തുവിലെ കണ്ടനും! ഇതാണു ഷോബി തിലകന്റെ വോയ്സ് മാജിക്! പാറപ്പുറത്തുരയ്ക്കുന്നത്, കിളിപോലെ, കുട്ടിത്തം, കൊഞ്ചൽ, ഗാംഭീര്യം ഇങ്ങനെ പലവിധത്തിൽ ശബ്ദത്തെ പ്രഫഷനാക്കാം.

woman-dubbing-artist-dmytro-sheremeta-shutterstock-com
Representative Image. Photo Credit : Dmytro Sheremeta / Shutterstock.com

ജോലികൾ ഇങ്ങനെ
നിങ്ങൾ നല്ലൊരു ശബ്ദത്തിനുടമയാണോ... എങ്കിൽ ഇതാണ് അവസരം... പണ്ട് ആർജെ (റേഡിയോ ജോക്കി) ആകാനുള്ള പരസ്യവാക്യമായിരുന്നു ഇതെങ്കിൽ ഇന്നിതു പഴങ്കഥയാണ്. അവതാരകർ, റേഡിയോ എന്നതിലുപരി ശബ്ദത്തെ വരുമാനമാർഗമാക്കാൻ സാധ്യതകളേറെ. ഒടിടി പ്ലാറ്റ്ഫോമുകളിൽ ഏതു സിനിമയും ഏതു ഭാഷയിലും കാണാമെന്നതു വന്നതോടെ ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കു തൊഴിലവസരങ്ങൾ കൂടി. ഒരേ സിനിമയിൽ തന്നെ ഒന്നിലധികം കഥാപാത്രങ്ങൾക്കും ശബ്ദം നൽകാം. എഐ സാങ്കേതികവിദ്യ വന്നതോടെ പ്രായത്തിനൊത്തു ശബ്ദം എന്നതും മാറി. ഏതുപ്രായക്കാർക്കും ആർക്കുവേണ്ടിയും ശബ്ദം നൽകാം. വെബ്സീരീസുകളാണ് മറ്റൊരു സാധ്യത. മിമിക്രി ചെയ്യാൻ കഴിവുണ്ടെങ്കിൽ കാർട്ടൂൺ ലോകത്തും കുട്ടികളുടെ സിനിമ, സീരീസ് മേഖലയിലും ധാരാളം അവസരങ്ങളുണ്ട്. മറ്റു ജോലികൾക്കൊപ്പവും ഇവ ചെയ്യാമെന്നതാണു പ്രത്യേകത. ഫിലിം ബേസ്ഡ് ഡിഗ്രി കോഴ്സുകളിൽ മാത്രമല്ല ഡബ്ബിങ് മാത്രം പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്. ഓൺലൈൻ കോഴ്സുകളും ധാരാളം. വോയ്സ് ഓവർ രംഗം തുറന്നിടന്നതും മികച്ച അവസരങ്ങളാണ്. കഥാപാത്രങ്ങൾക്കു മാത്രമല്ല ഉള്ളടക്കങ്ങൾക്കും ശബ്ദം നൽകാം. പരസ്യങ്ങളാണു പ്രധാനവഴി. പോഡ്കാസ്റ്റുകളും ഓഡിയോ ബുക്കുകളും താരമായതോടെ അവിടെയും ജോലിസാധ്യതയുണ്ട്. എല്ലാ പ്രസിദ്ധീകരണശാലകളും ഓൺലൈൻ സ്റ്റോറി ടെല്ലിങ് ആപ്പുകളും ഓഡിയോ ബുക്കുകളും ആരംഭിച്ചുകഴിഞ്ഞു. ഇവ പാർട്ട് ടൈം ജോലിയായും ചെയ്യാം.

ഡബ്ബിങ് ഒരു കോഴ്സായി പഠിക്കാനാകില്ല. ക്രിയാത്മകതയാണു പ്രധാനം. ഡബ്ബിങ് ആർട്ടിസ്റ്റ് നല്ലൊരു അഭിനേതാവ് കൂടിയാകണം. ശബ്ദമെന്ന കരിയറിൽ ഇന്ന് അനന്തമായ സാധ്യതകളുണ്ട് 

16 വർഷമായി ശബ്ദമേഖലയിലാണു ജോലി ചെയ്യുന്നത്. പരസ്യങ്ങൾക്കു മാത്രമല്ല, നൂറിലധികം പുസ്തകങ്ങൾക്കും ശബ്ദം നൽകി

English Summary:

From Dubbing to Podcasts: Your Voice Can Be Your Ticket to Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com