ADVERTISEMENT

ഹൂസ്റ്റൺ ∙ ഇന്ത്യയിൽ എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ആദ്യ വർഷ മലയാളി വിദ്യാർഥികളിൽനിന്ന് ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ (എംഇഎ), സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. നവംബർ 30 വരെ അപേക്ഷിക്കാം. സ്കോളർഷിപ് തുക ഒരു വർഷം 600 യുഎസ് ഡോളറിന് തുല്യമായ തുകയായിരിക്കും. പഠന മികവിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ് തുടർന്നും ലഭിക്കുന്നതായിരിക്കും. വിദ്യാർഥികളുടെ പഠന മികവും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും യോഗ്യരെ തിരഞ്ഞെടുക്കുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ: കുടുംബത്തിന്റെ വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയരുത്.  കീം പ്രവേശന പരീക്ഷയിൽ 5000 റാങ്കിന് ഉള്ളിലായിരിക്കണം. ആർക്കിടെക്ചർ വിദ്യാർഥികൾക്ക് നാഷനൽ ആപ്റ്റിറ്റ്യുഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ സ്കോർ 110 നു മുകളിൽ ആയിരിക്കണം. പത്ത്, പ്ലസ്ടൂ പരീക്ഷകളിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും സന്ദർശിക്കുക : https://meahouston.org/scholarship/applyforscholarship/

English Summary:

Malayalai Engineers Association Scholarships Open for Indian Engineering & Architecture Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com