ADVERTISEMENT

‘ഗുഞ്ജൻ സക്സേന: ദ് കാർഗിൽ ഗേൾ’ എന്ന ബോളിവുഡ് ചിത്രം (2020) ഓർമയില്ലേ ? ജാൻവി കപൂർ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായി അഭിനയിച്ച ചിത്രം. ഗുഞ്ജനെപ്പോലെ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസറാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ അവസരം. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലായി 336 ഒഴിവിലേക്ക് ഡിസംബർ 2 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനം https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർ അവിവാഹിതരായിരിക്കണം. പ്രായം (01.01.2026 ന്): ഫ്ലയിങ് ബ്രാഞ്ചിന് 20–24. 2002 ജനുവരി രണ്ട്– 2006 ജനുവരി ഒന്ന് കാലയളവിൽ ജനിച്ചവരാകണം. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 20–26. 2000 ജനുവരി രണ്ട്– 2006 ജനുവരി ഒന്ന് കാലയളവിൽ ജനിച്ചവരാകണം. പരിശീലനസമയത്തു ഫ്ലൈറ്റ് കെഡറ്റുമാർക്കുള്ള സ്റ്റൈപൻഡ് 56,100 രൂപ.

English Summary:

The Indian Air Force is accepting applications for 336 vacancies in its prestigious Flying and Ground Duty branches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com