ഗേറ്റ് റജിസ്ട്രേഷൻ വീണ്ടും നീട്ടി
Mail This Article
×
ന്യൂഡൽഹി ∙ ഐഐടികൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പിജി, പിഎച്ച്ഡി പഠനം നടത്തുന്നതിനുള്ള അർഹത നിർണയിക്കുന്ന ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) പരീക്ഷയുടെ റജിസ്ട്രേഷൻ നീട്ടി.
12 വരെ പിഴയില്ലാതെയും 13 മുതൽ 20 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. റജിസ്ട്രേഷൻ ഇതു രണ്ടാം തവണയാണു നീട്ടുന്നത്. നടപടികൾ 5നു തീരുമെന്നാണു മുൻപ് അറിയിച്ചിരുന്നത്. ഫെബ്രുവരി 3 മുതൽ 11 വരെ നടക്കുന്ന പരീക്ഷയുടെ ചുമതല ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനാണ്. gate2024.iisc.ac.in
Content Summary:
GATE 2024 Registration Deadline Extended - Apply Now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.