പ്രതിമാസം 10,000 രൂപയും യാത്രാ ബത്തയും: ബിടെക്കാർക്ക് ഇന്റേണ്‍ഷിപ്പ് അവസരം
Mail This Article
തിരുവനന്തപുരം: എൻജിനീയറിങ് ബിരുദധാരികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് വേതനത്തോടെയുള്ള ഇന്റേണ്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. കെഫോണ്‍, കില, റീബില്‍ഡ് കേരള പദ്ധതി എന്നിവിടങ്ങളിലാണ് അവസരങ്ങള്‍. അസാപ് കേരള മുഖേനയാണ് അപേക്ഷിക്കേണ്ടത്.
കെഫോണില്‍ ഫീല്‍ഡ് എൻജിനീയര്‍ ഇന്റേണ്‍ഷിപ്പിന് 14 ഒഴിവുകളുണ്ട്. പ്രതിമാസം 10,000 രൂപയും യാത്രാ ബത്തയും ലഭിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോ ഒഴിവും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടു വീതം ഒഴിവുകളുമാണുള്ളത്. യോഗ്യത: ബി.ടെക് (ഇലക്ട്രിക്ആൻഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് എൻജിനീയറിങ്)
കെഫോണ്‍ കോര്‍പറേറ്റ് ഓഫിസില്‍ ട്രെയ്‌നീ എൻജിനീയറായി ഏഴു പേര്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരമുണ്ട്. 10000 രൂപയാണ് മാസ പ്രതിഫലം. തിരുവനന്തപുരത്ത് നാലും എറണാകുളത്ത് മൂന്നും ഒഴിവുകളുണ്ട്. യോഗ്യത: ബി.ടെക് (ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് എൻജിനീയറിങ്)
കിലയില്‍ എൻജിനീയറിങ് ഇന്റേണ്‍ ആയി ഒരു ഒഴിവുണ്ട്. മലപ്പുറം ജില്ലയിലാണ് അവസരം. 24,040 രൂപ പ്രതിമാസം പ്രതിഫലം ലഭിക്കും. ബി.ടെക് സിവില്‍ എൻജിനീയറിങ്ങാണ് യോഗ്യത.
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ തിരുവനന്തപുരത്ത് മൂന്ന് എൻജിനീയറിങ് ഇന്റേണുകളുടെ ഒഴിവുകളുണ്ട്. 15000 രൂപ പ്രതിമാസ പ്രതിഫലം ലഭിക്കും. യോഗ്യത: എം.ടെക്ക് സ്‌ട്രെക്ചറല്‍ എൻജിനീയറിങ്/ ട്രാന്‍സ്‌പോര്‍ട്ട് എൻജിേനീയറിങ്.
അസാപ് കേരളയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കണ്ടത്. അവസാന തീയതി: ഒക്ടോബര്‍ 19. ലിങ്ക്:www.asapkerala.gov.in
കൂടുതൽ വിവരങ്ങൾക്ക്: 9447715806
രജിസ്‌ട്രേഷന്‍ ഫീസായി 500 രൂപ അടയക്കണം. രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് യോഗ്യത പരിശോധിച്ച് സ്‌ക്രീനിങ്ങിലൂടെ തിരഞ്ഞെടുക്കും. ഇതിന്റെ ഭാഗമായി എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.