ADVERTISEMENT

തിരുവനന്തപുരം ∙ സ്റ്റേറ്റ് എജ്യുക്കേഷനൽ അച്ചീവ്മെന്റ് സർവേ (സീസ്) പരീക്ഷയുടെ മോഡൽ പരീക്ഷ വിദ്യാർഥികളെയും അധ്യാപകരെയും വലച്ചു. വിദ്യാർഥികളുടെ ഭാഷാ, ഗണിത നിലവാരം വിലയിരുത്താൻ അടുത്ത മാസം 3നു നടക്കുന്ന പരീക്ഷയ്ക്കു മുന്നോടിയായാണ് ഇന്നലെ ആദ്യഘട്ട മോഡൽ പരീക്ഷ നടത്തിയത്. 

ചോദ്യപ്പേപ്പർ നൽകാതെ ചോദ്യങ്ങൾ കംപ്യൂട്ടർ സ്ക്രീനിലും പ്രോജക്ടറിലുമായി കാണിച്ചാണ് 3, 6, 9 ക്ലാസ് വിദ്യാർഥികൾക്കു പരീക്ഷ നടത്തിയത്. അശാസ്ത്രീയമായ പരീക്ഷാരീതി കൊണ്ട് കുട്ടികൾ വലഞ്ഞെന്ന് വ്യാപക പരാതിയുയർന്നു. 

120 ചോദ്യങ്ങൾക്കു വരെയാണ് ഉത്തരമെഴുതേണ്ടിയിരുന്നത്. രണ്ടു മണിക്കൂർ പ്രോജക്ടറിൽ ഈ ചോദ്യങ്ങൾ കാട്ടിക്കൊടുക്കേണ്ടി വന്നു. കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം ചോദ്യങ്ങൾ സ്ക്രീനിൽ നോക്കിയ ശേഷം ഒഎംആർ ഷീറ്റിൽ രേഖപ്പെടുത്താൻ ബുദ്ധിമുട്ടായിരുന്നു. 

കുട്ടികൾ ഉത്തരം രേഖപ്പെടുത്തിയ ഒഎംആർ ഷീറ്റ് അധ്യാപകർ തന്നെ മൂല്യനിർണയം നടത്തണമെന്നാണു നിർദേശം. ഓരോ ചോദ്യവും ശരിയാക്കിയവർ എത്ര, തെറ്റിച്ചവർ എത്ര, ചോദ്യം വിട്ടുകളഞ്ഞവർ എത്ര, ഉത്തരം അസാധുവാക്കിയവർ എത്ര എന്നിങ്ങനെയുള്ള വിവരങ്ങളും ഗൂഗിൾ ഫോമിൽ രേഖപ്പെടുത്തി വൈകുന്നേരത്തിനു മുൻപു സമർപ്പിക്കാനുള്ള നിർദേശം അധ്യാപകരെ വലച്ചു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി ആകെ മൂന്നു ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 27 നു വീണ്ടും മോഡൽ പരീക്ഷ നടക്കും.

Content Summary:

SEAS Exam Sparks Outrage: Students and Teachers Demand Changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com