ADVERTISEMENT

കൊച്ചി ∙ ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി.ഹോർമിസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്വാശ്രയ, ഓട്ടോണമസ് കോളജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച എംബിബിഎസ്, എൻജിനീയറിങ്, ബിഎസ്‌സി നഴ്സിങ്, എംബിഎ, കാർഷിക സർവകലാശാല നടത്തുന്ന ബിഎസ്‌സി അഗ്രികൾചർ, ബിഎസ്‌സി (ഓണേഴ്സ്) കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 

വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്. സേവനത്തിലിരിക്കെ മരിച്ച ജവാൻമാരുടെ ആശ്രിതർക്കു വാർഷിക വരുമാനം ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിവർഷം ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പായി ലഭിക്കുമെന്നു ബാങ്കിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫിസർ കെ.കെ.അജിത്കുമാർ അറിയിച്ചു. 

ഭിന്നശേഷിക്കാർക്ക് ഓരോ കോഴ്സിലും ഒരു സ്കോളർഷിപ് നീക്കിവച്ചിട്ടുണ്ട്. അവസാന തീയതി: ഡിസംബർ 17. https://scholarships.federalbank.co.in:6443/fedschlrshipportal

Content Summary :

Apply now for the Hormis Memorial Foundation Scholarship and secure up to Rs.1 lakh per year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com