ഇന്റേൺഷിപ്പും, ജോബ് അസിസ്റ്റൻസുമുണ്ട്: സ്കോളർഷിപ്പോടെ ബ്ലോക്ചെയിൻ പഠിക്കാം
Mail This Article
×
തിരുവനന്തപുരം ∙ കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിലുള്ള കേരള ബ്ലോക്ചെയിൻ അക്കാദമി ‘ബ്ലോക്ചെയിൻ 360’ പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിലാണ് 4 മാസത്തെ പരിശീലനം. ആദ്യ ബാച്ച് 16ന് തിരുവനന്തപുരം ക്യാംപസിൽ ആരംഭിക്കും.
ഇന്റേൺഷിപ്, ജോബ് അസിസ്റ്റൻസ് എന്നിവയുണ്ടാകും. പട്ടികജാതി, പട്ടികവർഗ, ട്രാൻസ്ജെൻഡർ, മത്സ്യത്തൊഴിലാളി, ഭിന്നശേഷി, സ്ത്രീ, സിംഗിൾ പേരന്റ് വിമൻ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗക്കാർക്ക് ഫീസിൽ 100% കിഴിവ് നൽകും. കൂടാതെ, കേരള നോളജ് ഇക്കോണമി മിഷൻ (KKEM) പോർട്ടലിലൂടെ അപേക്ഷിക്കുന്നവർക്ക് 60% ഫീസിളവുണ്ട്. വെബ്: https:kba.ai/. ഫോൺ: 6238210114
Content Summary:
Internship and job opportunities await in Kerala's cutting-edge blockchain training program
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.