ADVERTISEMENT

തിരുവനന്തപുരം ∙ ഒക്ടോബറിൽ നടത്തിയ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in വഴി ഫലം അറിയാം. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കാനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ ഫീസ് സഹിതം പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിനു ഈ മാസം 22 ന് മുൻപ് സമർപ്പിക്കണം. 

സ്കൂളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ IExams ൽ പ്രിൻസിപ്പൽ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 24. പുനർമൂല്യനിർണയത്തിന് 500 രൂപ, ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് 300 രൂപ,സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ എന്നിങ്ങനെയാണ് ഫീസ് . അപേക്ഷ ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷ ഫോമുകൾ സ്കൂളുകളിലും ഹയർസെക്കൻഡറി പോർട്ടലിലും ലഭിക്കും.

English Summary:

Kerala Higher Secondary 1st Year Results Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com