ADVERTISEMENT

ന്യൂഡൽഹി ∙ ഹോട്ടൽ മാനേജ്മെന്റ് രംഗത്തെ ജോലി സാധ്യത വർധിപ്പിക്കുകയെന്നതുൾപ്പെടെയുള്ള ലക്ഷ്യത്തോടെ നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി (NCHMCT) സിലബസ് പരിഷ്കരിക്കും. ജവാഹർലാൽ നെഹ്റു സർവകലാശാലയുമായി (ജെഎൻയു) അക്കാദമിക് സഹകരണത്തിനു ധാരണയായിരിക്കുന്ന കൗൺസിൽ ഇതിന്റെ നടപടികൾ ആരംഭിച്ചുവെന്നാണു വിവരം. 

കൗൺസിലിനു കീഴിലെ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കുന്നവർക്കു ജെഎൻയുവിന്റെ ബിരുദമാകും ലഭിക്കുക. പകുതിയിലേറെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണു സിലബസ് പരിഷ്കരണ നടപടികൾ ആരംഭിച്ചിരിക്കുന്നത്. 

കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള കൗൺസിലിനു കീഴിൽ 93 ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്. ബിഎസ്‌സി ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ, വിവിധ വിഷയങ്ങളിലെ പിജി ഡിപ്ലോമ, പിജി ഉൾപ്പെടെയുള്ള കോഴ്സുകളാണു വാഗ്ദാനം ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റുകൾ (ഐഎച്ച്എം) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കൗൺസിലിനു കീഴിലാണ്.

3 റൗണ്ട് കൗൺസലിങ് പൂർത്തിയായിട്ടും ബിഎസ്‌സി കോഴ്സിലെ 7466 സീറ്റുകളും ഹോട്ടൽ മാനേജ്മെന്റ് പിജി കോഴ്സിലെ 513 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. ആകെ 12,000 സീറ്റുകളാണുള്ളത്. കൗൺസിലിന്റെ പൊതുപ്രവേശന പരീക്ഷ വഴിയാണു അഡ്മിഷൻ.

Content Summary :

Boost in Hotel Management Careers: NCHMCT & JNU Collaborate on New Syllabus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com