മാർക്കും ശതമാനവും: നിലപാട് ആവർത്തിച്ച് സിബിഎസ്ഇ
Mail This Article
×
ന്യൂഡൽഹി ∙ സിബിഎസ്ഇ 10,12 ക്ലാസ് പൊതു പരീക്ഷാ ഫലത്തിൽ വിദ്യാർഥികളുടെ ആകെ മാർക്ക്, ശതമാനം എന്നിവ ഉൾപ്പെടുത്തില്ലെന്നു സിബിഎസ്ഇ ആവർത്തിച്ചു. നിലവിൽ ഓരോ വിഷയത്തിനും ലഭിക്കുന്ന മാർക്കും ഗ്രേഡും മാത്രമാണ് അറിയിക്കുന്നത്. ഈ രീതി തുടരും. പലയിടത്തു നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തി ലാണു തീരുമാനമെന്നു സിബിഎസ്ഇ പരീക്ഷാ വിഭാഗം മേധാവി ഡോ. സന്യം ഭരദ്വാജ് പറഞ്ഞു.
വിദ്യാർഥി ഡിസ്റ്റിങ്ഷൻ സ്വന്തമാക്കിയോ ഫസ്റ്റ് ക്ലാസ് നേടിയോ തുടങ്ങിയ വിവരങ്ങൾ പരീക്ഷാഫലത്തി ലുണ്ടാകില്ല. ആകെ നേടിയ മാർക്ക് ശതമാനവും സിബിഎസ്ഇ നിർണയിക്കില്ല. അഞ്ചിൽ കൂടുതൽ വിഷയം പഠിക്കുന്നവരാണെങ്കിൽ, ആകെ ശതമാനം കണക്കാക്കാൻ ഏതൊക്കെ വിഷയങ്ങൾ പരിഗണിക്കണമെന്നതെല്ലാം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതാണെന്നും സിബിഎസ്ഇ വ്യക്തമാക്കി.
Content Summary:
CBSE Exams Update: Students to Receive Grades Per Subject, Total Percentage Excluded
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.