ചോദ്യക്കടലാസ് യുട്യൂബിൽ: പൊലീസ് അന്വേഷണം തേടി വിദ്യാഭ്യാസ വകുപ്പ്
Mail This Article
കോഴിക്കോട്∙ എസ്എസ്എൽസി ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ്, പരീക്ഷയുടെ തലേദിവസം യൂട്യൂബ് ചാനലുകളിൽ വന്ന സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടു. ഇംഗ്ലിഷ്, സാമൂഹിക പാഠം തുടങ്ങിയ ഒട്ടുമിക്ക പരീക്ഷകളുടെയും നാൽപത് മാർക്ക് വരെയുള്ള ചോദ്യങ്ങൾ തലേദിവസം തന്നെ ചില യുട്യൂബ് ചാനലുകളിൽ വന്നിരുന്നു.
ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം അവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്തയച്ചത്. എല്ലാ ചോദ്യപ്പേപ്പറിലെയും ചോദ്യങ്ങളും മാർക്കും സഹിതം കൃത്യമായി പ്രവചിക്കുകയെന്നത് അസാധ്യമാണെന്നും ചോദ്യപ്പേപ്പർ ചോർന്നതാണെന്നും കെപിഎസ്ടിഎ, എൻടിയു തുടങ്ങിയ അധ്യാപക സംഘടനകൾ ആരോപിച്ചിരുന്നു.