പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഓൺലൈൻ അലോട്‌മെന്റ്
Mail This Article
×
തിരുവനന്തപുരം∙ പ്രഫഷനൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റു പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളജുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ റജിസ്‌ട്രേഷനും അലോട്‌മെന്റും നടത്തും.
റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ പുതിയതായി കോളജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടി 26നു വൈകിട്ട് 5 വരെ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല.
മുൻ അലോട്‌മെന്റുകൾ വഴി ഏതെങ്കിലും കോളജുകളിൽ പ്രവേശനം നേടിയവരെ ഈ അലോട്‌മെന്റിൽ പങ്കെടുപ്പിക്കില്ല. ഓപ്ഷനുകൾ പരിഗണിച്ചു കൊണ്ടുള്ള അലോട്‌മെന്റ് വെബ്‌സൈറ്റിൽ 27ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 0471-2560363, 364.
Content Summary :
Secure Your Spot in 2023-24 Paramedical Courses with Online Registration and Allotment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.