ADVERTISEMENT

ന്യൂഡൽഹി ∙ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള കൗൺസലിങ് ഓൺലൈനായി മാത്രമേ നടത്താവൂ എന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) നിർദേശിച്ചു. കോളജുകൾ സ്വന്തം നിലയ്ക്കു വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ കമ്മിഷൻ ഓരോ പ്രോഗ്രാമിനും സ്ഥാപനങ്ങൾ മുൻകൂട്ടി ഫീസ് പ്രഖ്യാപിക്കണമെന്നും വ്യക്തമാക്കി. ഇതുപ്രകാരം, എല്ലാ പിജി സീറ്റുകളിലേക്കും പ്രവേശനം കേന്ദ്ര, സംസ്ഥാന തലത്തിൽ ഓൺലൈനായി നടക്കും.

അതതു പ്രവേശനപരീക്ഷകളുടെ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കൗൺസലിങ്ങെന്നും എൻഎംസി പുറത്തിറക്കിയ പിജി മെഡിക്കൽ എജ്യുക്കേഷൻ റഗുലേഷൻസിൽ പറയുന്നു. പരീക്ഷയുടെ ചോദ്യരീതിയിലും മാറ്റങ്ങൾ നിർദേശിച്ചു. ജില്ലാ റസിഡൻസി പ്രോഗ്രാം (ഡിആർപി) നിബന്ധനകളിലും മാറ്റമുണ്ട്. ഡിആർപിക്കായി 100 കിടക്കകളുള്ള ആശുപത്രി എന്നായിരുന്നു മുൻപുണ്ടായിരുന്ന നിബന്ധന. ഇത് 50 കിടക്കകൾ എന്നാക്കി. ഫലത്തിൽ, ചെറിയ ഇടത്തരം ആശുപത്രികളിലും ഡോക്ടർമാർക്കു പരിശീലനം നടത്താം.

Content Summary:

NMC Announces Online-Only Counseling for PG Medical Admissions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com