എൻജിനീയറിങ് സീറ്റ് വർധന: നടപടികൾ വേഗത്തിലാക്കും
Mail This Article
×
ന്യൂഡൽഹി ∙ എൻജിനീയറിങ് കോളജുകളിലെ സീറ്റ് വർധനയുടെ നടപടികൾ വേഗത്തിലാക്കാൻ എഐസിടിഇ 700 ൽ ഏറെ ഐഐടി, എൻഐടി അധ്യാപകരെ നിയോഗിക്കും. മികച്ച എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റ് പരിധി ഒഴിവാക്കാൻ എഐസിടിഇ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള സീറ്റ് വർധനയ്ക്കായി പുതിയ അക്കാദമിക് വർഷത്തിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അപേക്ഷിക്കുന്ന സ്ഥാപനങ്ങളുടെ നിലവാരം പരിശോധിക്കാനാണ് അധ്യാപകരെ നിയോഗിക്കുന്നത്. നിലവിൽ എൻജിനീയറിങ് കോളജുകളിൽ ഒരു ബ്രാഞ്ചിൽ പരമാവധി 240 വിദ്യാർഥികൾക്കാണു പ്രവേശനം. സീറ്റ് വർധനയ്ക്കായി മതിയായ അധ്യാപകരുടെ എണ്ണം, സമ്പൂർണ ലാബ് സംവിധാനം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
Content Summary :
AICTE Lifts Seat Limits and Calls for Expansion in Top Institutes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.