ADVERTISEMENT

ന്യൂഡൽഹി ∙ വരുന്ന അധ്യയന വർഷം മുതൽ സംസ്ഥാന കാർഷിക സർവകലാശാലകളിലും കാർഷിക കോളജുകളിലും അഖിലേന്ത്യാ ക്വോട്ടയിൽ ഒബിസി, മുന്നാക്ക (ഇഡബ്ല്യുഎസ്) സംവരണം നടപ്പാക്കാൻ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) തീരുമാനിച്ചു. സംസ്ഥാന സ്ഥാപനങ്ങളിൽ യുജി സീറ്റുകളിൽ 20%, പിജി, പിഎച്ച്ഡി സീറ്റുകളിൽ 30% വീതം അഖിലേന്ത്യാ ക്വോട്ടയിലാണ്. പുതിയ വ്യവസ്ഥ നടപ്പാക്കുന്നതോടെ ഈ ക്വോട്ടയിൽ 27% ഒബിസിക്കും 10% ഇഡബ്ല്യുഎസിനുമാകും.

കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ഒബിസി, ഇഡബ്ല്യുഎസ് സംവരണം നിലവിൽ കേന്ദ്ര കാർഷിക സർവകലാശാലകളിലും ഐസിഎആറിനു കീഴിലുള്ള ഡീംഡ് സർവകലാശാലകളിലും മാത്രമാണുള്ളത്. സംസ്ഥാന സ്ഥാപനങ്ങളിൽ ഇതു  നടപ്പാക്കാത്തതിനാൽ 380 പിഎച്ച്ഡി സീറ്റുകളും 830 പിജി സീറ്റുകളും 770 യുജി സീറ്റുകളും ഒബിസി വിഭാഗക്കാർക്കു നഷ്ടപ്പെട്ടതായി ബാബാ സാഹേബ് അംബേദ്കർ ആൻഡ് ബിർസ സ്റ്റുഡന്റ് അസോസിയേഷന്റെ (ബിഎബിഎസ്എ) പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Content Summary:

New Reservation Quotas in Agriculture: ICAR Introduces OBC and EWS Slots in State Universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com