ഫുൾടൈം പിഎച്ച്ഡി ചെയ്യാം; തഞ്ചാവൂർ നിഫ്റ്റമിൽ
Mail This Article
കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തഞ്ചാവൂർ നിഫ്റ്റമിൽ ഗവേഷണത്തിന് അവസരം. ( NIFTEM-T: National Institute of Food Technology, Entrepreneurship and Management, Thanjavur, Thanjavur - 613 005; ഫോൺ: 84899 11454, admission@iifpt.edu.in വെബ് : https://niftem-t.ac.in)
2 ശാഖകളിലെ ഫുൾടൈം പിഎച്ച്ഡി പഠനഗവേഷണങ്ങൾക്കാണ് അവസരം
1. ഫുഡ് പ്രോസസ് എൻജിനീയറിങ് : 3 വർഷം, 14 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. ഫുഡ് ടെക്നോളജി, അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഡെയറി എൻജിനീയറിങ്, ഫിഷ് പ്രോസസ് എൻജിനീയറിങ് ഇവയൊന്നിൽ 4–വർഷ ബാച്‌ലർ ബിരുദവും മാസ്റ്റർ ബിരുദവും വേണം. ഇവയ്ക്ക് 70% മാർക്കോ 3 / 4 അഥവാ 7 / 10 ഗ്രേഡ് പോയിന്റ് ആവറേജോ ഉണ്ടായിരിക്കണം. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചിരുന്നാൽ മതി.
ബാച്‌ലർ, മാസ്റ്റർ ബിരുദ മാർക്കുകൾ, അക്കാദമിക നേട്ടങ്ങൾ, എൻട്രൻസ് മാർക്ക്, ഇന്റർവ്യൂ പ്രകടനം എന്നിവ പരിഗണിച്ചാണ് സിലക്‌ഷൻ.
2. ഫുഡ് പ്രോസസ് ടെക്നോളജി : 3 വർഷം, 15 സീറ്റ്. മറ്റു വ്യവസ്ഥകൾ ഫുഡ് പ്രോസസ് എൻജിനീയറിങ്ങിന്റേതിനു സമാനമാണ്. സ്കോളർഷിപ് / റിസർച് അസിസ്റ്റ്ന്റ്ഷിപ്പുണ്ട്.
അക്കാദമിക ഫീസ് : തുടക്കത്തിൽ ഒറ്റത്തവണ 36,800 രൂപ. സെമസ്റ്റർ 51,530 രൂപ.ഹോസ്റ്റൽ ഫീ – ഒറ്റത്തവണ 5000 രൂപ, സെമസ്റ്റർ 35000 രൂപ.
പൂർണവിവരങ്ങൾക്ക് വെബ് സൈറ്റ് നോക്കുക.
Content Summary : Join Thanjavur NIFTEM's Exclusive PhD Opportunities