ADVERTISEMENT

ന്യൂഡൽഹി : പാർലമെന്റ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സിഎ പരീക്ഷയുടെ ടൈംടേബിൾ ഇന്നു പുതുക്കി പ്രസിദ്ധീകരിച്ചേക്കും. അതേസമയം നീറ്റ്–യുജി, ജെഇഇ–മെയിൻ, സിയുഇടി–യുജി പ്രവേശന പരീക്ഷൾക്കു മാറ്റമുണ്ടാകില്ല. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) സിഎ ഇന്റർ ഗ്രൂപ്പ് 1 പരീക്ഷ മേയ് 3,5,7 തീയതികളിലും ഗ്രൂപ്പ് 2 പരീക്ഷ മേയ് 9,11,13 തീയതികളിലുമാണു നിശ്ചയിച്ചിരിക്കുന്നത്. സിഎ ഫൈനൽ പരീക്ഷയുടെ ഗ്രൂപ്പ് 1 മേയ് 2,4,6 തീയതികളിലും ഗ്രൂപ്പ് 2 മേയ് 8,10,12 തീയതികളിലുമാണ്. ഈ തീയതികളിൽ മാറ്റം വരുത്തുമെന്ന് അധികൃതർ പറഞ്ഞു. 

ഏപ്രിൽ 4 മുതൽ 15 വരെയുള്ള ജെഇഇ–മെയിൻ രണ്ടാം സെഷനിൽ മാറ്റമുണ്ടാകില്ല. അതേസമയം, ജെഇഇ–അഡ്വാൻസ്ഡ് പരീക്ഷയിൽ മാറ്റമുണ്ടായേക്കുമെന്നും പരീക്ഷാ നടത്തിപ്പുകാരായ ഐഐടി മദ്രാസ് അന്തിമ തീരുമാനം സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു. മേയ് 26നാണ് പരീക്ഷ. മേയ് 25നാണ് ആറാം ഘട്ട വോട്ടെടുപ്പ്. മേയ് അഞ്ചിനുള്ള നീറ്റ്–യുജിക്കു മാറ്റമുണ്ടാകില്ലെന്നാണ് എൻടിഎ അധികൃതർ നൽകുന്ന സൂചന. സിയുഇടി–യുജിയും മുൻ നിശ്ചയിച്ചപ്രകാരം നടക്കും.

English Summary:

CA Exam Schedule Shake-Up: A Fresh Timetable Likely Amidst Election Clashes – Stay Informed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com