ADVERTISEMENT

തിരുവനന്തപുരം : കേരള സാങ്കേതിക സർവകലാശാല അടുത്ത അധ്യയന വർഷത്തേക്കുള്ള അഫിലിയേഷന് അപേക്ഷ ക്ഷണിച്ചു. നിലവിൽ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തതും എൻജിനീയറിങ് ആൻഡ് ടെക്നോളജി, ആർക്കിടെക്ചർ, പ്ലാനിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാനേജ്മെന്റ്, ഡിസൈൻ, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി എന്നിവയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്തുന്നതുമായ സ്ഥാപനങ്ങളാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.

പുതിയ കോളജുകൾ തുടങ്ങുന്നതിനു സർവകലാശാലയിൽ നിന്നു നിരാക്ഷേപപത്രം ലഭിച്ചവർ എഐസിടിഇയുടെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അഫിലിയേഷന് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷയും ഇൻസ്‌പെക്‌ഷൻ ഫീസും സർവകലാശാലാ പോർട്ടൽ മുഖേന 23 വരെ സമർപ്പിക്കാം. അഫിലിയേഷൻ ഫീസ് പിഴ കൂടാതെ ജൂൺ 30 വരെയും പിഴയോടെ ജൂലൈ 7 വരെയും അടയ്ക്കാം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ www.ktu.edu.in

English Summary:

Secure Your Institution's Future: Apply Now for Kerala Technical University Affiliation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com