ADVERTISEMENT

തിരുവനന്തപുരം : ബിടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ജൂൺ 17 വരെ അപേക്ഷിക്കാം. അപേക്ഷകർ 3 വർഷം/ 2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനീയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്, അല്ലെങ്കിൽ പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്‌സ് പഠിച്ച് യുജിസി അംഗീകൃത ബിഎസ്‍സി നേടിയവരായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പ്രവേശനപരീക്ഷ നടത്തും. ഇതിലെ റാങ്കിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.

വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 16 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. ഓൺലൈൻ മുഖേനയോ ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖ വഴിയോ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷയ്ക്ക് ഒപ്പം അനുബന്ധ രേഖകൾ അപ്‍ലോഡ് ചെയ്യണം. ഫോൺ: 0471-2324396, 2560327, 2560363, 2560364.

English Summary:

Final Call for BTech Lateral Entry Applications - Deadline June 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com