ADVERTISEMENT

തിരുവനന്തപുരം ∙ സാങ്കേതിക സർവകലാ ശാലയ്ക്കു (കെടിയു) കീഴിലുള്ള എൻജിനീ യറിങ് കോളജുകളിൽ ഈ വർഷം മുതൽ ബിടെക്കിനു പുതിയ പാഠ്യപദ്ധതി. എഐസിടിഇ മാതൃകയനുസരിച്ചു വിദഗ്ധ സമിതി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് ഉടൻ അന്തിമ രൂപമാകും. 

അടുത്ത മാസത്തോടെ ഓരോ വിഷയത്തിന്റെയും ബോർഡ് ഓഫ് സ്റ്റഡീസ് ചേർന്ന് പാഠ്യവിഷയങ്ങൾ തയാറാക്കും. ജൂലൈ–ഓഗസ്റ്റിൽ ബിടെക് ക്ലാസ് തുടങ്ങുന്നതിനു മുൻപ് അക്കാദമിക് കൗൺസിലും ബോർഡ് ഓഫ് ഗവേണേഴ്സും പുതിയ പാഠ്യപദ്ധതി അംഗീകരിക്കും.

എല്ലാ എ‍ൻജിനീയറിങ് വിദ്യാർഥികൾക്കും ഒരേ പാഠ്യപദ്ധതി എന്ന നിലവിലുള്ള രീതി മാറും. പകരം ഓരോ മേഖലയിലെയും വിദ്യാർഥികളുടെ അഭിരുചിക്ക് അനുസ രിച്ച് പാഠ്യപദ്ധതിയിലും പാഠ്യവിഷയങ്ങ ളിലും മാറ്റം വരുത്താനാകും. മൈനർ വിഷയങ്ങളും ഉണ്ടാകും.

7,8 സെമസ്റ്ററുകളിലായി 6 മാസം വരെ ഇന്റേൺഷിപ് ചെയ്യാം.പാഠ്യവിഷയങ്ങൾ ബോർഡ് ഓഫ് സ്റ്റഡീസ് തീരുമാനിക്കു മെന്നു വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അറിയിച്ചു.

English Summary:

KTU to Launch Adaptive B.Tech Curriculum in Accordance with AICTE Standards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com