ADVERTISEMENT

പാലക്കാട് : ഏഴാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലും 12–ാം നൂറ്റാണ്ടിലെ കവിയായ ജയദേവനെക്കുറിച്ചുള്ള ആശയക്കുഴപ്പം നിലനിൽക്കുന്നു. സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗീതാഗോവിന്ദം ബംഗാളി കൃതിയെന്ന നിലയിലാണ് പാഠപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

പ്രാദേശിക ഭാഷകളിലെ സാഹിത്യ കൃതികളെക്കുറിച്ച് പറയുന്ന സാമൂഹികശാസ്ത്ര പുസ്തകത്തിന്റെ 36–ാം പേജിലാണ് ജയദേവന്റെ ഗീതാഗോവിന്ദം ബംഗാളി കൃതിയായി അവതരിപ്പിച്ചിരിക്കുന്നത്. ജയദേവന്റെ ജന്മദേശം ബംഗാളാണെന്നും അതല്ല ഒഡീഷയാണെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഗീതാഗോവിന്ദം സംസ്കൃതത്തിലെ ഭക്തി കാവ്യം എന്ന നിലയിലാണ് അറിയപ്പെടുന്നത്. സംസ്കൃതത്തിലെ പ്രസിദ്ധമായ കൃതി പ്രാദേശികഭാഷാ കൃതികൾക്കൊപ്പം അവതരിപ്പിച്ചതും ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുകയാണ്.

English Summary:

7th Class Textbook Stirs Debate: Jayadeva's Gita Govindam Mistakenly Labeled Bengali Work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com