നാഷനൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ 6 പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Mail This Article
മണിപ്പുരിലെ ഇംഫാലിലുള്ള നാഷനൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ 6 പ്രോഗ്രാമുകളിലേക്ക് 27 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.nsu.ac.in.
പ്രോഗ്രാമുകൾ ഇവ
1) ബിഎസ്‌സി സ്പോർട്സ് കോച്ചിങ്: 4 വർഷം, 50 സീറ്റ്. ആർച്ചറി, അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബോക്സിങ്, ഫുട്ബോൾ, ഷൂട്ടിങ്, സ്വിമ്മിങ്, വെയ്റ്റ്‌ലിഫ്റ്റിങ്. 50% മാർക്കോടെ പ്ലസ്ടു വേണം. ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കണം.
2) ബിപിഇഎസ് (ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ്): 3 വർഷം, 50 സീറ്റ്.50% മാർക്കോടെ പ്ലസ്ടു.
3) എംഎസ്‌സി സ്പോർട്സ് കോച്ചിങ്: 2 വർഷം, 20 സീറ്റ്. ആർച്ചറി, അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബോക്സിങ്, ഫുട്ബോൾ, ഷൂട്ടിങ്, സ്വിമ്മിങ്, വെയ്റ്റ്‌ലിഫ്റ്റിങ്
4) എംഎ സ്പോർട്സ് സൈക്കോളജി: 15 സീറ്റ്.
5) എംപിഇഎസ് (മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ്): 2 വർഷം, 30 സീറ്റ്
6) എംഎസ്‌സി ഇൻ അപ്ലൈഡ് സ്പോർട്സ് ന്യൂട്രിഷൻ, 2 വർഷം, 15 സീറ്റ്.
സംവരണമുണ്ടെങ്കിലും ഭിന്നശേഷിക്കാർക്കു മെഡിക്കൽ കമ്മിറ്റിയുടെ ക്ലിയറൻസ് ലഭിക്കണം. 30% സീറ്റുകൾ വനിതകൾക്ക്. എഴുത്തുപരീക്ഷയ്ക്കു പുറമേ സ്പോർട്സിലെ മികവും കായികക്ഷമതയും പരിശോധിക്കും.
അത്‌ലറ്റിക്സ്, ആർച്ചറി, ബാഡ്മിന്റൻ, ബോക്സിങ്, ഫുട്ബോൾ, സ്വിമ്മിങ്, വെയ്റ്റ്‌ലിഫ്റ്റിങ് ഇനങ്ങളിലെ സിലക്‌ഷൻ ടെസ്റ്റ് തിരുവനന്തപുരത്തും നടത്തും.