ADVERTISEMENT

തിരുവനന്തപുരം∙ അധ്യയന വർഷം ആരംഭിച്ച് ഒരു മാസമാകുമ്പോഴും സംസ്ഥാനത്തെ പ്രീപ്രൈമറി വിദ്യാർഥികൾക്കു പാഠപുസ്തകം എത്തിയില്ല. മുൻ വർഷങ്ങളിൽ സ്കൂൾ തുറക്കുമ്പോൾ മറ്റു ക്ലാസുകാർക്കൊപ്പം പ്രീപ്രൈമറി വിദ്യാർഥികൾക്കും പുസ്തകങ്ങൾ ലഭിച്ചിരുന്നു. 

എസ്‌സിഇആർടി തയാറാക്കിയ കളിത്തോണി എന്ന പാഠപുസ്തകമാണ് പ്രീപ്രൈമറിക്കുള്ളത്. 3 വോള്യങ്ങളുള്ള പുസ്തകത്തിന്റെ ആദ്യ വോള്യമാണ് ആദ്യ പാദത്തിൽ ലഭിക്കേണ്ടത്.  ബുദ്ധി വികാസത്തിനായുള്ള പ്രായോഗിക പ്രവർത്തനങ്ങളും കഥകളും പാട്ടുകളുമെല്ലാം ഉൾപ്പെടുന്ന പുസ്തകം സൗജന്യമായാണ് നൽകുന്നത്. വർക്ക് ഷീറ്റ് ഉൾപ്പെടെയുള്ള പുസ്തകം കിട്ടാത്തതിനാൽ അതിനെ അടിസ്ഥാനമാക്കിയുള്ള പഠന പ്രവർത്തനങ്ങൾ തുടങ്ങാനായിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. 

പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പ്രീപ്രൈമറിക്കുള്ള ചട്ടക്കൂടും തയാറാക്കിയെങ്കിലും അതനുസരിച്ചുള്ള പുതിയ പുസ്തകം അടുത്ത വർഷമാകും നിലവിൽ വരിക. പ്ലസ്ടു പാഠപുസ്തകങ്ങളും പല സ്കൂളുകളിലും കുട്ടികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നു പരാതിയുണ്ട്. സയൻസ്, സാമൂഹിക ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ എൻസിഇആർടി  പുസ്തകങ്ങളുടെ പകർപ്പവകാശം വാങ്ങി ഇവിടെ അച്ചടിക്കുകയാണ് ചെയ്യുന്നത്. ഭാഷാ വിഷയങ്ങളടക്കമുള്ള പുസ്തകങ്ങൾ എസ്‌സിഇആർടി സ്വന്തമായി തയാറാക്കിയതാണ്. 24ന് ക്ലാസുകൾ ആരംഭിച്ച പ്ലസ് വണ്ണിന്റെ പുസ്തകങ്ങളും ലഭിക്കേണ്ടതുണ്ട്.

English Summary:

Crisis in Classrooms: Pre-Primary Students Still Waiting for 'Kalithoni' Textbooks a Month into School Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com