ADVERTISEMENT

കേരള വെറ്ററിനറി സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകൾക്ക് ഓൺലൈനായി ജൂലൈ 16 രാത്രി 11 വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.kvasu.ac.in ഫോൺ: 04936 209260; dar@kvasu.ac.in.

സിലക്‌ഷൻ എങ്ങനെ?
എംഎസ്, എംഎസ്‌സി: യോഗ്യതാപരീക്ഷയിലെ ഗ്രേഡ് പോയിന്റ് ആവറേജ്, എൻട്രൻസ് സ്കോർ, സേവനപരിചയം, പബ്ലിക്കേഷൻസ്, അനുബന്ധ പാഠ്യപ്രവർത്തനങ്ങൾ എന്നിവ നോക്കി റാങ്ക് ചെയ്യും. ബിഎസ്‌സി, ‍ഡിപ്ലോമ, പിജി ഡിപ്ലോമ: സർവകലാശാല നടത്തുന്ന എൻട്രൻസ് പരീക്ഷയിലെ സ്കോർ അടിസ്ഥാനമാക്കി.

പ്രോഗ്രാമുകൾ ഇവ
∙ എംഎസ്‌‌–വൈൽഡ് ലൈഫ് സ്റ്റഡീസ് (2 വർഷം)
പഠനകേന്ദ്രം:പൂക്കോട്,11സീറ്റ്.
യോഗ്യത: ബയോസയൻസസ് ബിരുദം (ബോട്ടണി, സുവോളജി, വെറ്ററിനറി, ഫോറസ്ട്രി, പോൾട്രി പ്രൊഡക്‌ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്)

∙ എംഎസ്‌സി ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി (2 വർഷം)
പഠനകേന്ദ്രം: മണ്ണുത്തി,6 സീറ്റ്.
യോഗ്യത: ബിരുദം (ഡെയറി സയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് മൈക്രോബയോളജി, ബയോടെക്നോളജി, ഫുഡ് സയൻസ്, ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ്, കെമിസ്ട്രി, മൈക്രോബയോളജി)

∙ എംഎസ്‌സി ബയോസ്റ്റാറ്റ്സ്
(2 വർഷം)
കേന്ദ്രം: മണ്ണുത്തി, 10 സീറ്റ്.
യോഗ്യത: മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റ സയൻസ് അടങ്ങിയ ബിരുദം

∙ എംഎസ്‌സി ബയോകെമിസ്ട്രി & മോളിക്യുലർ ബയോളജി
(2 വർഷം)
പഠനകേന്ദ്രം:മണ്ണുത്തി,17 സീറ്റ്.
യോഗ്യത: ബിരുദം (ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി, കെമിസ്ട്രി, ഡെയറി സയൻസ്, സുവോളജി)

∙ എംഎസ്‌സി അപ്ലൈഡ് മൈക്രോബയോളജി
(2 വർഷം)
പഠനകേന്ദ്രം: മണ്ണുത്തി, 11 സീറ്റ്.
യോഗ്യത: ബിരുദം (മൈക്രോബയോളജി, സുവോളജി, ബോട്ടണി, ബയോടെക്നോളജി, വെറ്ററിനറി സയൻസ്, അഗ്രികൾചർ)

∙ എംഎസ്‌സി അനിമൽ ബയോടെക്നോളജി
(2 വർഷം)
പഠനകേന്ദ്രം: മണ്ണുത്തി, 10 സീറ്റ്.
യോഗ്യത: ബിഎസ്‌സി / ബിടെക് (ബയോടെക്നോളജി, ‍ഡെയറി ടെക്നോളജി, ലൈഫ് സയൻസ്)

∙ എംഎസ്‌സി അനിമൽ സയൻസസ്
(2 വർഷം)
പഠനകേന്ദ്രം: മണ്ണുത്തി, 10 സീറ്റ്.
യോഗ്യത: ബിവിഎസ്‌സി, ലൈഫ് സയൻസ് ബിരുദം, ബിഎസ്‌സി പോൾട്രി പ്രൊഡക്‌ഷൻ& ബിസിനസ് മാനേജ്മെന്റ്

∙ എംഎസ്‌സി അപ്ലൈഡ് ടോക്സിക്കോളജി
(2 വർഷം)
പഠനകേന്ദ്രം: മണ്ണുത്തി, 10 സീറ്റ്.
യോഗ്യത: സുവോളജി, ബോട്ടണി, അഗ്രികൾചർ, കെമിസ്ട്രി, ഫാർമസി, ലൈഫ് സയൻസസ് ബിരുദം

∙ബിഎസ്‌സി പോൾട്രി പ്രൊഡക്‌ഷൻ & ബിസിനസ് മാനേജ്മെന്റ്
( 3 വർഷം)
പഠനകേന്ദ്രം: കോളജ് ഓഫ് ഏവിയൻ സയൻസസ്, തിരുവിഴാംകുന്ന് (പാലക്കാട്), 44 സീറ്റ്.
യോഗ്യത: ബയോളജി അടങ്ങിയ പ്ലസ്ടു/ വിഎച്ച്എസ്‌ഇ.

∙ഡിപ്ലോമ ഇൻ ഡെയറി സയൻസ്
(2 വർഷം)
പഠനകേന്ദ്രം: മണ്ണുത്തി (30)
പൂക്കോട് (40)
യോഗ്യത: ബയോളജി അടങ്ങിയ പ്ലസ്ടു/ വിഎച്ച്എസ്‌ഇ.

∙ഡിപ്ലോമ ഇൻ ലാബ് ടെക്നിക്സ്
(ഒരുവർഷം)
പഠനകേന്ദ്രം: മണ്ണുത്തി,30 സീറ്റ്.
യോഗ്യത: ബയോളജി അടങ്ങിയ പ്ലസ്ടു/ വിഎച്ച്എസ്‌ഇ.

∙ഡിപ്ലോമ ഇൻ ഫീഡ് ടെക്നോളജി
(ഒരുവർഷം)
പഠനകേന്ദ്രം: മണ്ണുത്തി,10 സീറ്റ്
യോഗ്യത: പ്ലസ്ടു/ വിഎച്ച്എസ്‌ഇ (മെക്കാനിക്കൽ /ഇലക്ട്രിക്കൽ/സോഫ്റ്റ്‌വെയർ ഡിപ്ലോമ /ഐടിഐ അഭികാമ്യം)
പിജി ഡിപ്ലോമ പ്രോഗ്രാം. ഒരു വർഷ പിജി ഡിപ്ലോമ (ക്ലൈമറ്റ് സർവീസസ് ഇൻ അനിമൽ അഗ്രികൾചർ (2 സീറ്റ്) / ക്ലൈമറ്റ് സർവീസസ് (2) / വെറ്ററിനറി കാർഡിയോളജി (3) / വെറ്ററിനറി അനസ്തീസിയോളജി (2) എന്നിവ മണ്ണുത്തിയിലുണ്ട്.

English Summary:

Kerala Veterinary University Opens Doors for July 2023 Intake – Deadline July 16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com