പ്ലസ് വൺ: രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് വന്നേക്കും
Mail This Article
തിരുവനന്തപുരം∙ പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഇന്നു പ്രസിദ്ധീകരിച്ചേക്കും. നാളെ രാവിലെ 10 മുതൽ തിങ്കളാഴ്ച വൈകിട്ട് 4 വരെയാണ് ഇതനുസരിച്ചു പ്രവേശനം നേടാനുള്ള അവസരം. അപേക്ഷ പുതുക്കി നൽകിയവരെ യാണു പരിഗണിക്കുന്നത്. ആദ്യ സപ്ലിമെന്ററി അലോട്മെന്റിൽ ഇടം ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയ തു മൂലം അലോട്മെന്റ് നിഷേധിക്കപ്പെട്ടവർക്കുമായിരുന്നു രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിക്കാൻ അവസരം.
ട്രാൻസ്ഫർ അലോട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്കാണു രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് നടത്തുന്നത്. ഇതനുസരിച്ചുള്ള പ്രവേശനം പൂർത്തിയായ ശേഷമുള്ള സീറ്റൊഴിവ് അനുസരിച്ചാകും മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് വേണമോ എന്നു തീരുമാനിക്കുക. കഴിഞ്ഞ വർഷം സപ്ലിമെന്ററി ഘട്ടത്തിലും 3 അലോട്മെന്റ് നടത്തിയിരുന്നു. സർക്കാർ പ്രഖ്യാപനമനുസരിച്ച് 31ന് ആണു പ്ലസ് വൺ പ്രവേശനം പൂർത്തിയാകുന്നത്.