ടീച്ചർ വിവിഐപിയാണ്: കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾക്ക് ക്ലാസെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു
Mail This Article
×
ന്യൂഡൽഹി പ്രസിഡന്റ്സ് എസ്റ്റേറ്റിലെ ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിൽ ഇന്നലെ ഒരു വിവിഐപി അധ്യാപികയെത്തി– രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ട്രപതിയായി 2 വർഷം പൂർത്തിയാക്കിയ ദിവസമാണു സ്കൂൾ വിദ്യാർഥികൾക്കൊപ്പം ദ്രൗപദി മുർമു സമയം പങ്കിട്ടത്.
ഒൻപതാം ക്ലാസിലെ കുട്ടികളുമായി സംസാരിച്ച രാഷ്ട്രപതി അവരെ പഠിപ്പിച്ചതു പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങൾ. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ചു. തന്റെ സ്കൂൾ പഠനകാലത്ത് സസ്യങ്ങളെയും മൃഗങ്ങളെയുമെല്ലാം സംരക്ഷിച്ചിരുന്നതിനെക്കുറിച്ചും അവർ അനുഭവം പങ്കുവച്ചു. കുട്ടികളിൽ നിന്നു വിവിധ നിർദേശങ്ങളും തേടി. അരമണിക്കൂറിലേറെ ചെലവഴിച്ച ശേഷമാണു രാഷ്ട്രപതി മടങ്ങിയത്.
English Summary:
President Draupadi Murmu, VVIP teacher visit, Rajendra Prasad Kendriya Vidyalaya, nature conservation lessons, climate change discussion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.