ഐഐപിഎസിൽ എംഎ ജനസംഖ്യാപഠനം വിദൂരശൈലിയിൽ
Mail This Article
×
ജനസംഖ്യാപഠന രംഗത്തെ ശ്രദ്ധേയ സ്ഥാപനമായ മുംബൈ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ വിദൂരപഠന പ്രോഗ്രാമായ എംഎ പോപ്പുലേഷൻ സ്റ്റഡീസിന് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയായ ഇവിടത്തെ ഈ പ്രോഗ്രാമിന് യുജിസി ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരമുണ്ട്.
കോഴ്സ് പൂർത്തിയാക്കാൻ 4 വർഷം വരെയും എടുക്കാം. ആകെ ഫീസ് 30,000 രൂപ. ഏതെങ്കിലും വിഷയത്തിൽ 50% എങ്കിലും മാർക്കോടെ ബിരുദം വേണം. അപേക്ഷാഫീ 1,000 രൂപ. പിന്നാക്ക, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് 500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപ. ജോലിയുള്ളവർ സ്ഥാപനങ്ങളിൽനിന്നുള്ള എൻഒസി സമർപ്പിക്കണം.
English Summary:
MA Population Studies Distance Program at IIPS – Application Deadline August 10th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.