ADVERTISEMENT

മെഡിക്കൽ സീറ്റ് ഉപേക്ഷിച്ചുപോകുന്ന വിദ്യാർഥികൾക്ക് ബോണ്ടോ പിഴയോ നൽകുന്നതിനുപകരം, 2 വർഷത്തേക്കു മെഡിക്കൽ പഠനവിലക്ക് ഏർപ്പെടുത്തണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) കർമസമിതി കേന്ദ്ര സർക്കാരിനു ശുപാർശ നൽകി. ഗ്രാമീണസേവന ബോണ്ടും നിർത്തണമെന്നാണു നിർദേശിക്കുന്നത്. ഉപേക്ഷിച്ചുപോകുന്ന സീറ്റിനെ അധികസീറ്റായി കണക്കാക്കി പകരം പ്രവേശനം അനുവദിക്കാനും വ്യവസ്ഥയുണ്ട്.

മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ ആത്മഹത്യാപ്രവണത വർ‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എൻഎംസി സമിതിയെ വച്ചത്. സമിതി നടത്തിയ സർവേ പ്രകാരം, 27% വിദ്യാർഥികൾക്ക് എന്തെങ്കിലും മാനസിക പ്രശ്നം നേരിടേണ്ടിവരുന്നു. മുപ്പതിനായിരത്തിലേറെ വിദ്യാർഥികളാണ് സർവേയിൽ പങ്കെടുത്തത്. സമിതി നൽകിയ പ്രധാന നിർദേശങ്ങൾ:
∙ എയിംസിലേതിനു തുല്യമായ രീതിയിൽ രാജ്യത്തെ എല്ലാ മെഡിക്കൽ കോളജുകളിലും സ്റ്റൈപൻഡ് ഏകീകരിക്കുക. മികച്ചവരെ സ്ഥാപനത്തിലെത്തിക്കാൻ പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ഉറപ്പാക്കണം.
∙ റസിഡന്റുമാർക്കും ഇന്റേണുകൾക്കും ദിവസവും കുറഞ്ഞത് 7–8 മണിക്കൂർ വിശ്രമസമയം ഉറപ്പാക്കുക. ജോലിസമയം, ആഴ്ചയിൽ 72 മണിക്കൂർ കവിയരുത്.
∙ ആഴ്ചയിൽ ഒരു ഓഫ് വേണം. ഒരു ദിവസം മാത്രം 24 മണിക്കൂർ ഷിഫ്റ്റ്. മറ്റു ദിവസങ്ങളിൽ 10 മണിക്കൂർ വീതമുള്ള ഷിഫ്റ്റ്.
∙ യുജി, പിജി മെഡിക്കൽ വിദ്യാർഥികൾക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ വർഷം 10 ദിവസം അവധി അനുവദിക്കണം.
∙ സുതാര്യമായ മൂല്യനിർണയ രീതി ഉറപ്പാക്കുക. വിദ്യാർഥികളുടെ സ്വകാര്യത ഉറപ്പാക്കാൻ പരീക്ഷാഫലം റോൾ നമ്പർ വച്ചു മാത്രം പ്രഖ്യാപിക്കുക.
∙ അധ്യാപക ആൾമാറാട്ടം ഒഴിവാക്കാൻ നിരന്തര പരിശോധന നടത്തുക.

English Summary:

Medical Student Suicides Spark Radical NMC Proposal: Study Ban Instead of Bonds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com