മെഡിക്കൽ പിജി സംവരണം: രേഖകൾ കരുതണം
Mail This Article
തിരുവനന്തപുരം ∙ മെഡിക്കൽ പിജി പ്രവേശനത്തിന് സംവരണ വിഭാഗത്തിലെ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ മുൻകൂട്ടി വാങ്ങണം. ഓൺലൈൻ അപേക്ഷയോടൊപ്പം ഇവ അപ്‌ലോഡ് ചെയ്യണം. പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങൾ തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റ്, എസ്ഇബിസി / ഒഇസി വിഭാഗക്കാർ കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ / ഫീസ് ആനുകൂല്യങ്ങൾക്ക് വില്ലേജ് ഓഫിസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫിസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (ഇതിൽ ജനന സ്ഥലം രേഖപ്പെടുത്തിയിരിക്കണം), മൈനോറിറ്റി ക്വോട്ട സീറ്റിലേക്ക് പരിഗണിക്കുന്നതിനായി എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ജാതി / സമുദായം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫിസർ നൽകുന്ന ജാതി / സമുദായ സർട്ടിഫിക്കറ്റ് തുടങ്ങിയവ കരുതണം. www.cee.kerala.gov.in
എൽഎൽബി : പ്രൊഫൈൽ പരിശോധിക്കാം
തിരുവനന്തപുരം ∙ 3 വർഷ/ 5 വർഷ എൽഎൽബി പ്രവേശന പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിച്ച്, തിരുത്തൽ വരുത്താൻ 4നു വൈകിട്ട് 4 വരെ അവസരമുണ്ടാകും. ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും cee.kerala.gov.in/ എന്ന സൈറ്റിൽ അപ്‌ലോഡ് ചെയ്യാം.