സ്വവർഗാനുരാഗം കുറ്റകൃത്യമാക്കി എംബിബിഎസ് പാഠ്യപദ്ധതി
Mail This Article
ന്യൂഡൽഹി ∙ സ്വവർഗാനുരാഗം ലൈംഗികകുറ്റകൃത്യമാണെന്നും ട്രാൻസ്‌വെസ്റ്റിസം (ക്രോസ് ഡ്രസിങ്) ലൈംഗിക വൈകൃതമാണെന്നുമുള്ള പുതിയ എംബിബിഎസ് പാഠ്യപദ്ധതിയിലെ വിശദീകരണം വിവാദത്തിൽ. ഈ ഭാഗങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഭിന്നശേഷി–ട്രാൻസ്ജെൻഡർ അവകാശ സംഘടനകൾ രംഗത്തെത്തി. പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി ദേശീയ മെഡിക്കൽ കമ്മിഷൻ പ്രസിദ്ധീകരിച്ച കോംപിറ്റൻസി ബേസ്ഡ് മെഡിക്കൽ എജ്യുക്കേഷൻ കരിക്കുലത്തിലാണ് വിവാദ പരാമർശങ്ങൾ.
നെക്സ്റ്റ്: ഓപ്ഷനൽ കോഴ്സിനും ഹാജർ 75%
∙എംബിബിഎസ് പഠനം പൂർത്തിയാക്കുന്നവർക്കുള്ള നെക്സ്റ്റ് പരീക്ഷയെഴുതാൻ ഓപ്ഷനൽ കോഴ്സുകളിലും 75% ഹാജർ നിർബന്ധമാണെന്നു എൻഎംസിയുടെ പുതിയ പാഠ്യപദ്ധതി. എംബിബിഎസ് അവസാന വർഷക്കാർക്കുള്ള ലൈസൻസ് പരീക്ഷയാണു നെക്സ്റ്റ്. പിജി മെഡിക്കൽ പ്രവേശന മെറിറ്റ് പട്ടിക തയാറാക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാകും.എന്നാണു നടപ്പാക്കുന്നതെന്നു കൃത്യമായി അറിയിച്ചിട്ടില്ലെങ്കിലും ഓപ്ഷനൽ വിഷയങ്ങളിൽ ഉൾപ്പെടെ 75 % ഹാജർ ഉള്ളവർക്കു മാത്രമാകും അവസരമെന്നാണു വിശദീകരണം.