ADVERTISEMENT

∙ ഹൈദരാബാദിലെ സെന്റർ ഫോർ ഡിഎൻഎ ഫിംഗർ പ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സിൽ (സിഡിഎഫ്ഡി) 2025 ഫെബ്രുവരി‍ – മാർച്ച് സമയത്തു തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കു നവംബർ 11 വൈകിട്ട് 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.cdfd.org.in. സെൽ ആൻഡ് മോളിക്യുലർ ബയോളജി, കംപ്യൂട്ടേഷനൽ ബയോളജി, ഡിസീസ് ബയോളജി, ജനറ്റിക്സ്, മോളിക്യുലർ മൈക്രോബയോളജി ആൻഡ് ഇമ്യൂണോളജി തുടങ്ങിയ മേഖലകളിലാണു ഗവേഷണം.

സയൻസ്, ടെക്നോളജി, അഗ്രികൾചർ എന്നിവയിലെ ഏതെങ്കിലും ശാഖയിൽ ഫസ്റ്റ് ക്ലാസ് പിജി / എംബിബിഎസ് ആണു യോഗ്യത. CSIR – UGC / DBT / ICMR / INSPIRE / UGC – RGNF എന്നിവയുടെ ജെആർഎഫ് / സമാനമായ മറ്റു യോഗ്യതയോ വേണം. 2 വർഷ പ്രോജക്ട് ഫെലോഷിപ് / ബിടെക് – ഡിബിടി യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ട. ആദ്യം വിഡിയോ ഇന്റർവ്യൂവും അതിൽ മികവുള്ളവർക്കു നേരിട്ടുള്ള ഇന്റർവ്യൂവും ഉണ്ടായിരിക്കും.

English Summary:

CDFD PhD Admissions 2025: Applications Open, Deadline November 11th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com