ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂൾ പൊതുപരീക്ഷ എഴുതാൻ സവിശേഷ പരിഗണന അർഹിക്കുന്ന വിഭാഗങ്ങളിൽ അനർഹരായവർ വർധിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സൂചന നൽകുന്നു. പരീക്ഷ എഴുതാൻ താഴ്ന്ന ക്ലാസിലെ വിദ്യാർഥിയെ സഹായിയായി അനുവദിക്കുന്നതും എഴുതി നേടിയ മാർക്കിന്റെ 25% ഗ്രേസ് മാർക്കായി ലഭിക്കുന്നതുമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനർഹമായി ലഭിക്കാനുള്ള തട്ടിപ്പ് മന്ത്രി വി.ശിവൻകുട്ടി സൂചിപ്പിച്ചത് വർഷംതോറും ഈ വിഭാഗങ്ങളിലുണ്ടാകുന്ന കുട്ടികളുടെ വർധനയുടെ കണക്കു നിരത്തിയാണ്. എസ്എസ്എൽസിക്ക് കഴിഞ്ഞ വർഷം 26,518 കുട്ടികൾ ഈ വിഭാഗത്തിൽ പരീക്ഷയെഴുതി. അതിനു മുൻപത്തെ 4 വർഷങ്ങളിൽ ഇത് 13,294, 13,566, 17,534, 21,452 എന്നിങ്ങനെയാണ്. പൊതുവേ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുമ്പോഴാണ് ഈ വിഭാഗത്തിൽ മാത്രം എണ്ണം കൂടുന്നത്. 

sslc-exam-timetable

അപേക്ഷ 15 മുതൽ
തിരുവനന്തപുരം ∙ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫീസ് പിഴ കൂടാതെ ഈ മാസം 15 മുതൽ 20 വരെയും പിഴയോടെ 22 മുതൽ 26 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും.

English Summary:

Special Consideration Exam Fraud on the Rise: Kerala Education Minister Raises Alarm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com