ADVERTISEMENT

താളിയോലഗ്രന്ഥങ്ങളടക്കമുള്ള രേഖകളിലെ പഴയ കൈയെഴുത്തു സംബന്ധിച്ച പഠനത്തിനു സഹായകമായ ‘പിജി ഡിപ്ലോമ ഇൻ പേലിയോഗ്രഫി ആൻഡ് കൺസർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ്’ പ്രോഗ്രാമിലെ പ്രവേശനത്തിന് കേരള സർവകലാശാല, കടലാസിലുള്ള അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും. 2 സെമസ്റ്റർ ദൈർഘ്യമുള്ള ഈ പ്രോഗ്രാം നടത്തുന്നത് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിലെ ‘ഓറിയന്റൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറി’. ഫോൺ: 0471–2308421, orimss.library1908@gmail.com.

പ്രോഗ്രാമിന്റെ ഭാഗമായി തിയറി ക്ലാസുകൾ, പ്രാക്ടിക്കൽ പരിശീലനം, പ്രോജക്ട് എന്നിവയുണ്ട്. 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്ക് സർവകലാശാലാ നിയമപ്രകാരം മാർക്കിളവുണ്ട്. ആകെ 15 സീറ്റ്. പ്രവേശനപരീക്ഷ ഫെബ്രുവരി 10ന്. ക്ലാസുകൾ മാർച്ച് 3നു തുടങ്ങും. 
അപേക്ഷാഫീ 1000 രൂപ. ട്യൂഷൻ ഫീ 5000 രൂപ. മറ്റു ഫീസ് പുറമേ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.keralauniversity.ac.in.

English Summary:

Learn Ancient Scripts: PG Diploma in Paleography & Manuscript Conservation - Apply by Jan 15th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com