ADVERTISEMENT

സിവിൽ സർവീസ് സ്വപ്നം കാണുന്ന മലയാളികൾക്കായി ഒരു സന്തോഷവാർത്ത! സിവിൽ സർവീസിനായി തയ്യാറെടുക്കുമ്പോൾ ഭാഷയാണോ നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം? എങ്കിൽ ഇതാ മലയാളത്തിൽ എഴുതി സിവിൽ സർവീസ് സ്വന്തമാക്കാനുള്ള വിജയമന്ത്രങ്ങളുമായി സൗജന്യ വെബിനാർ ഒരുക്കി മനോരമ ഹൊറൈസൺ. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മലയാളമടക്കം 22 ഭാഷകളിൽ നമുക്ക് യുപിഎസ്​സി സിവിൽ സർവീസ് പരീക്ഷ എഴുതാം. ശരിയായ ലക്ഷ്യബോധത്തോടെയും നിശ്ചയദാർഢ്യത്തോടെയും തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മലയാളത്തിൽ എഴുതിയും സിവിൽ സർവീസ് സ്വന്തമാക്കാം

സിവിൽ സർവീസ് പരീക്ഷ മലയാളത്തിൽ എഴുതുന്നത് കൊണ്ടുള്ള പ്രയോജനങ്ങളും മലയാള ഭാഷയിൽ അഭിമുഖത്തിന് തയ്യാറെടുക്കേണ്ട രീതികളും, അതിനാവശ്യമായ പുസ്തകങ്ങളും വെബിനാറിൽ ചർച്ചചെയ്യപ്പെടും. മലയാള ഭാഷയിൽ സിവിൽ സർവീസ് പരീക്ഷയും ഇന്റർവ്യൂവും വിജയിച്ച മുഹമ്മദ് അലി ശിഹാബ് ഐഎഎസും, അബ്സല്യൂട്ട് ഐഎഎസ് അക്കാദമിയുടെ ഡയറക്ടർ ജോബിൻ എസ് കൊട്ടാരവും വെബിനാറിനു നേതൃത്വം നൽകും.

24–ന് രാവിലെ 9.30 ന് നടക്കുന്ന വെബിനാറിൽ പങ്കെടുക്കുവാൻ ഇപ്പോൾതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/3z1Vl5f എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

Content Summary : Horizon's Free Webinar on how to crack IAS/IPS exam in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com