നീറ്റ് മോക്ക് ടെസ്റ്റ് സൗജന്യമായി എഴുതാം; 33,000 രൂപ സമ്മാനവും നേടാം
Mail This Article
എല്ലാം പഠിച്ചോ? ഉത്തരങ്ങൾ കൃത്യസമയത്ത് എഴുതിത്തീർക്കാനാകുമോ? നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ മനസ്സിൽ ഇങ്ങനെയൊരു ആശങ്കയുണ്ടാകാം. ഇൗ രണ്ട് സംശയങ്ങൾക്കും ഒറ്റ പരിഹാരമേയുള്ളൂ – മോക്ക് ടെസ്റ്റ് എഴുതി പഠന മികവ് വിലയിരുത്തുക. മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ മലബാർ ഡെന്റൽ കോളജ് ആൻഡ് റിസർച്ച് സെന്ററിന്റെ സഹകരണത്തോടെ ജൂലൈ 10 ന് സംഘടിപ്പിക്കുന്ന മോക്ക് ടെസ്റ്റ് എഴുതി നീറ്റ് പഠന മികവ് സ്വയം വിലയിരുത്താം. ടെസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനത്ത് എത്തുന്നവർക്ക് യഥാക്രമം 15000, 10000, 8000 രൂപ വീതം സമ്മാനവും നേടാം.
പരീക്ഷയുടെ പാറ്റേൺ മനസ്സിലാക്കാനും സമയബന്ധിതമായി എഴുതിത്തീർക്കാനും സഹായിക്കുന്ന മോക്ക് ടെസ്റ്റ് 11, 12 ക്ലാസ് വിദ്യാർഥികൾക്ക് മൽസരപരീക്ഷയ്ക്ക് തയാറെടുക്കാൻ സഹായകമാകും. ജൂലൈ 10ന് രാവിലെ 10 മണിക്ക് നടത്തുന്ന സൗജന്യ ഓൺലൈൻ മോക്ക് ടെസ്റ്റിനായി ഇന്നുതന്നെ റജിസ്റ്റർ ചെയ്യൂ.
സൗജന്യ റജിസ്ട്രേഷനായി സന്ദർശിക്കൂ : https://www.manoramahorizon.com/test-centre/online-mock-test/neet-mock-test/
വിവരങ്ങൾക്ക് വിളിക്കൂ : 9048991111
Content Summary : Manorama Horizon NEET Exam Free Mock Test