ഇനി ഓപ്ഷനുകൾ കാണുമ്പോൾ കൺഫ്യൂഷനടിക്കേണ്ട; പത്ത്/പ്ലസ്ടു ലെവൽ സൗജന്യ മോക്ക് ടെസ്റ്റുകൾ ഒരുക്കി മനോരമ ഹൊറൈസൺ
Mail This Article
ചോദ്യവും ഉത്തരവും മനപാഠമാണ്. എന്നാൽ ചില ഓപ്ഷനുകൾ കാണുമ്പോൾ പഠിച്ചതെല്ലാം തമ്മിൽ കുഴഞ്ഞു മറിഞ്ഞ് ആകെ ആശയക്കുഴപ്പത്തിലാകും. അതുപക്ഷേ പരിശീലനത്തിലെ പോരായ്മ കൊണ്ട് ആകണമെന്നില്ല. മറിച്ച് മോക്ടെക്സ്റ്റുകളുടെ അഭാവം കൊണ്ടാകാം. ഇത്തരം സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ചുകൊണ്ട് പിഎസ്‌സി പരീക്ഷാ തയാറെടുപ്പ് ഉഷാറാക്കാനുള്ള അവസരമൊരുക്കുകയാണ് മനോരമ ഹൊറൈസൺ.
പരീക്ഷ എങ്ങനെയുണ്ടായിരുന്നെന്നു ചോദിച്ചാൽ ചിലർ പറയും. ചോദ്യങ്ങളെല്ലാം എളുപ്പമായിരുന്നു, പക്ഷേ ഓപ്ഷനുകൾ കാണുമ്പോൾ കൺഫ്യൂഷൻ! ഏറെ നിർണായകമായ കേരള പിഎസ്‌സി പത്ത്/പ്ലസ് ടു പൊതു പരീക്ഷയ്ക്കായി നന്നായി പഠിച്ചിട്ടും ഉത്തരങ്ങൾ നന്നായി എഴുതിയില്ലെങ്കിൽ എങ്ങനെ പാസ് ആവും?. കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. നിങ്ങളുടെ വിലയേറിയതും പരിമിതവുമായ സമയത്തെ പ്രയോജനപ്പെടുത്തി, പഠനരീതി കൂടുതൽ മികച്ചതാക്കാനും മത്സരപരീക്ഷകളെ ഈസിയായി നേരിടാനുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും തൊഴിൽവീഥിയും സംയുക്തമായി സൗജന്യ മോക്ക് ടെസ്റ്റുകൾ ഒരുക്കുന്നു.
പത്ത്/പ്ലസ്ടു യോഗ്യതയായുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക് ഏറ്റവും പുതിയ പാറ്റേണിലുള്ള ചോദ്യങ്ങളെ പരിചയപ്പെടുത്തുവാനായി തയാറാക്കിയിരിക്കുന്ന സൗജന്യ മോക്ക് ടെസ്റ്റുകളാണിത്. പരീക്ഷയെ നിർഭയം നേരിടുവാനും ചോദ്യങ്ങൾക്കു സമയബന്ധിതമായി ഉത്തരം നൽകുവാനും ഉദ്യോഗാർഥികളെ സജ്ജമാക്കുന്നു. ഒപ്പം ചിട്ടയായ രീതിയിൽ പഠനം ക്രമീകരിക്കുവാനും ഈ മോക്ക് ടെസ്റ്റുകകൾ നിങ്ങളെ സഹായിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. സെപ്റ്റംബർ 24, ഒക്ടോബർ 1 തീയതികളിൽ വൈകിട്ട് 6, മണിക്ക് നടത്തുന്ന സ്കോളർഷിപ്പ് ടെസ്റ്റിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. കേരള പിഎസ്‌സി 10th ലെവൽ ഫ്രീ മോക്ടെക്സ്റ്റ് –1 സെപ്റ്റംബർ 24 ന് വൈകിട്ട് 6 മണിക്ക് നടക്കും. കേരള പിഎസ്‌സി 10th ലെവൽ ഫ്രീ മോക്ടെക്സ്റ്റ്–2 ഒക്ടോബർ 1 ന് വൈകിട്ട് 8 മണിക്ക് നടക്കും. കേരള പിഎസ്‌സി പ്ലസ്ടു ലെവൽ ഫ്രീ മോക്ടെക്സ്റ്റ് –1 സെപ്റ്റംബർ 24 ന് വൈകിട്ട് 6 മണിക്ക് നടക്കും. കേരള പിഎസ്‌സി പ്ലസ്ടു ലെവൽ ഫ്രീ മോക്ടെക്സ്റ്റ്– 2 ഒക്ടോബർ 1 ന് വൈകിട്ട് 8 മണിക്ക് നടക്കും. സൗജന്യ രജിസ്ട്രേഷനായി https://www.manoramahorizon.com/mock-test/kerala-psc-free-mock-tests/ സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് 9048991111 എന്ന നമ്പറിൽ വിളിക്കാം.
Content Summary : Manorama Horizon free mock test for kerala gov job aspirants