ADVERTISEMENT

ഒരേ സമയം എത്ര കാര്യം നിങ്ങൾക്ക് ഒാർത്തിരിക്കാൻ സാധിക്കും? എല്ലാം എനിക്കറിയാം എന്ന ഭാവമുള്ളവർ പോലും പറയും, ചില നേരം അറിയാമെന്നു കരുതിയതു പോലും മറക്കാറുണ്ടെന്ന്. സ്ഥിരമായി മറവിയുള്ളവർ, കാര്യങ്ങൾ എഴുതിവച്ചിട്ടാവും മറവിയെ മറികടക്കുന്നത്. എന്നാൽപോലും ചിലപ്പോൾ ചില കാര്യങ്ങൾക്കായി തിരയേണ്ടിവരും. ഇന്റർനെറ്റിന്റെ കാലത്ത് എന്തു വിവരത്തിനും നമ്മൾ ആശ്രയിക്കുന്നത് സെർച്ച് എൻജിനുകളെയാണ്. അപ്പോൾ എസ്‌ഇഒ (SEO) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെർച്ച് എൻജിൻ‍ ഒപ്റ്റിമൈസേഷന്റെ കരിയർ സാധ്യതകളെക്കുറിച്ച് സംശയിക്കേണ്ടതുണ്ടോ? 

ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെയും ഇന്റർനെറ്റിന്റെയും ലോകത്ത്‌ എസ്ഇഒ എന്ന ചുരുക്കെഴുത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എന്തെങ്കിലും കാര്യത്തിൽ സംശയം തോന്നിയാൽ അതിനെക്കുറിച്ച് കൂടുതലറിയാനായി ഗൂഗിളിൽ തിരച്ചിൽ നടത്തുന്ന പതിവ് മിക്കവർക്കുമുണ്ട്. വെറുതെ ഒരു വാക്ക് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട ആയിരം വിവരങ്ങളാണ് സ്ക്രീനിൽ തെളിയുക. എന്തുകൊണ്ടാണ് കേവലം ഒരു വാക്ക് സെർച്ച് ചെയ്യുമ്പോൾ ഇത്രയധികം വിവരങ്ങൾ വിരൽത്തുമ്പിലെത്തുന്നതെന്നും ചില കണ്ടന്റുകൾ ആദ്യം തന്നെ തിരച്ചിൽ ഫലങ്ങളിൽ വരുന്നതെന്നും ചിന്തിച്ചിട്ടുണ്ടോ? സെര്‍ച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ (SEO) അഥവാ എസ്ഇഒ ആണ് അതിന് കാരണം.

സെര്‍ച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ അഥവാ എസ്ഇഒയെപറ്റിയുള്ള അടിസ്ഥാനകാര്യങ്ങൾ, പ്രയോജനങ്ങൾ, പ്രവർത്തനരീതികൾ, വിവിധ തരം എസ്ഇഒ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയ മൂന്നു ദിവസത്തെ ലൈവ് ക്ലാസാണ് മനോരമ ഹൊറൈസൺ ഒരുക്കിയിരിക്കുന്നത്. മാർച്ച് 13, 14, 15, 16, 17 തീയതികളിൽ വൈകിട്ട് 7 മുതൽ 8.00 വരെ ഒാൺലൈനായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ–സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. എസ്ഇഒ എക്സ്‌പെർട്ട് സുൽഫിക്കർ കെ.എം. ആണ് ക്ലാസുകൾ നയിക്കുന്നത്.  കൂടുതൽ വിവരങ്ങൾക്കായി https://www.manoramahorizon.com/course/certificate-course-in-search-engine-optimization/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 90489 91111 എന്ന നമ്പറിൽ ബന്ധപ്പെട്ടും ത്രിദിന ലൈവ് ക്ലാസിനെപ്പറ്റിയുള്ള വിശദാംശങ്ങൾ ചോദിക്കാം.

Content Summary : Manorama Horizon Online Certification Course Basics of SEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com